Kochi : ഫഹദ് ഫാസിലിന്റെ (Fahadh Faasil) ബിഗ് ബജറ്റ് ചിത്രം മാലിക്കും (Malik) പൃഥ്വിരാജിന്റെ (Prithviraj) കോൾഡ് കേസും (Cold Case) ഒടിടി റിലീസിനായി ഒരുങ്ങുന്നു. ഇരു ചിത്രങ്ങളുടെ നിർമാതാവായ ആന്റോ ജോസഫ് (Anto Joseph) കേരള ഫിലിം എക്സിപിറ്റേഴ്സ് ഫെഡറേഷന് അയച്ച കത്തിലാണ് ഒടിടി (OTT) റിലീസിനായി ഒരുങ്ങുന്ന എന്ന് അറിയിച്ചിരിക്കുന്നത്.
2019ൽ ചിത്രീകരണം പൂർത്തിയായ മാലിക് പോസ്റ്റ് പ്രൊഡെക്ഷൻ ജോലികൾ കഴിഞ്ഞ് 2020ൽ റിലീസ് ചെയ്യാനിരിക്കവെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തിയറ്റുറുകൾ അടച്ചിട്ടത്. എന്നിട്ടും ഒരു വർഷം കൂടി കാത്തിരുന്ന ചിത്രം 2021 തിയറ്റുറുകൾക്ക് സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചതോടെ സിനിമ തിയറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്ന് ആന്റോ ജോസഫ് തന്റെ കത്തിൽ പറയുന്നു.
ചിത്രത്തിന്റെ റിലീസ് മെയ് 14 മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിനോടൊപ്പം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് തുറന്ന് തിയറ്ററുകൾ വീണ്ടും അടച്ചു. ഇനി എന്ന് തിയറ്ററുകൾ വീണ്ടും തുറക്കുമെന്ന് ധാരണയില്ല. സാമ്പത്തികമായ ബുദ്ധിമുട്ടില്ലാണ്. അതിനാൽ തന്റെ പൂർത്തികരിച്ച രണ്ട് ചിത്രങ്ങൾ ഒടിടി റിലീസനായി അനുവദിക്കണമെന്നാണ് ആന്റോ ജോസഫ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ : Hungama 2 ഒടിടി റിലീസിന് ഒരുങ്ങുന്നു, 30 കോടിക്കാണ് പ്രിയദർശൻ ചിത്രത്തെ Disney Plus Hotstar സ്വന്തമാക്കിയത്
27 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രമാണ് ഫഹദിന്റെ മാലിക്ക്. ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരയണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്ക്. അതിൽ സി യു സൂണിന് മുമ്പ് തന്നെ മാലിക്കിന്റെ ചിത്രീകരണം അവസാനിച്ചിരുന്നു.
പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കോൾഡ് കേസ്. ഛായഗ്രഹകനായ താനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴിലെ ആരുവി ഫേയിം അഥിതി ബാലനും നിർണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ ആന്റോ ജോസഫിനൊപ്പെ പ്ലാൻ ജെ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ALSO READ : 777 Charlie Teaser : ധർമയുടെ അരികിൽ തിരികെ എത്താൻ ചാർലിയുടെ പ്രയാണം, '777 ചാർലി' ടീസർ പുറത്തിറങ്ങി [VIDEO]
ഇരു ചിത്രങ്ങളും ആമസോൺ പ്രൈം വീഡിയോയുമായിട്ടാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ഇതുവരെ ഔദ്യോഗികമായി ചിത്രത്തിന്റെ നിർമാതക്കളോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം തന്നെ റിലീസ് കാണുമെന്നാണ് സ്ഥരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...