പൃഥ്വിരാജിന്‍റെ 'ഊഴം' ടീസര്‍ പുറത്തിറങ്ങി

Last Updated : Jul 7, 2016, 02:05 PM IST
പൃഥ്വിരാജിന്‍റെ 'ഊഴം' ടീസര്‍ പുറത്തിറങ്ങി

ജീത്തു ജോസഫ് പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം’ഊഴ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുറത്തുവന്ന നിമിഷങ്ങള്‍ക്കകം വന്‍ പ്രതികരണമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പ്രതികാരത്തിന് പല മുഖങ്ങള്‍ ഉണ്ടെന്നാണ്  ടീസറിന്‍റെ ടാഗ്‌ലൈന്‍.

ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുക. ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രണം.സന്തോഷ് വര്‍മ്മയുടെ പാട്ടുകള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കുന്നത്.

Trending News