Hawahawai : നിമിഷ സജയന്റെ ആദ്യ മറാത്തി ചിത്രം 'ഹവാ ഹവായ്'; കാണാം ട്രെയിലർ

Nimisha Sajayan Marathi Movie : നിമിഷ സജയന്റെ കരിയറിലെ ആദ്യ അന്യഭാഷ ചിത്രമാണ് ഹവാ ഹവായി. ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 09:45 PM IST
  • മറാത്തി കുടുംബനിയായ മലയാളി താരമെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് തിലേകറാണ്.
  • നിമിഷ സജയന്റെ കരിയറിലെ ആദ്യ അന്യഭാഷ ചിത്രമാണ് ഹവാ ഹവായി.
  • ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Hawahawai : നിമിഷ സജയന്റെ ആദ്യ മറാത്തി ചിത്രം 'ഹവാ ഹവായ്'; കാണാം ട്രെയിലർ

മുംബൈ : മലയാളി താരം നിമിഷ സജയൻ കേന്ദ്രകഥാപാത്രമായി എത്തുന്ന മറാത്തി ചിത്രം ഹവാ ഹവായിയുടെ ട്രെയിലർ പുറത്ത് വിട്ടു. മറാത്തി കുടുംബനിയായ മലയാളി താരമെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് തിലേകറാണ്. തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയുടെ ആദ്യ അന്യഭാഷ ചിത്രമാണ് ഹവാ ഹവായി. ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 

99 പ്രൊഡക്ഷൻസിന്റെയും മറാത്തി താരക എന്നീ ബാനറിൽ സംവിധായകനായ മഹേഷ് തിലേകറും വിജയ് ഷിണ്ഡെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ മഹേഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും ഗാനങ്ങൾക്കുള്ള വരികളുടെ രചനയും നിർവഹിച്ചരിക്കുന്നത്.

ALSO READ :  Liger OTT Release : ലൈഗർ ഒടിടി റിലീസിനായി ഒരുങ്ങുന്നു; ഡിജിറ്റൽ അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്

ചിത്രത്തിൽ നിമിഷയ്ക്ക് പുറമെ മറാത്തി താരങ്ങളായ വർഷ ഉസ്ഗോങ്കർ, സമീർ ചൌഗുളെ, കിഷോരി ഗോഡ്ബോലെ, സിദ്ധാർഥ് ജാദവ്, അതുൽ തൊടാങ്കർ, ഗൌരവ് മോർ, മോഹൻ ജോഷി, സ്മിത ജയ്ക്കർ, സഞ്ജീവിനി ജാദവ്, പ്രജാക്ത ഹനമഘർ, ഗാർഗി ഫൂലെ, സീമാ ഗോഘലെ, പൂജ നായക്, അകിത് മോഹൻ, വിജയ് അൻഡാൽക്കർ, ബിപിൻ സർവെ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

സംവിധായകനായ മഹേഷ് തിലേകറുടെ വരികൾക്ക് പങ്കജ് പഡ്ഘനാണ്  സംഗീതം നൽകിയിരിക്കുന്നത്.  അമർ മൊഹലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News