Nani 30: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന നാനി30; റിലീസ് തിയതി പ്രഖ്യാപിച്ചു

മൃണാൾ താക്കൂർ നായികയായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 05:06 PM IST
  • ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
  • ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്.
  • മൃണാൾ താക്കൂർ നായികയായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ്.
Nani 30: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന നാനി30; റിലീസ് തിയതി പ്രഖ്യാപിച്ചു

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നാനി30യുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. 

മൃണാൾ താക്കൂർ നായികയായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ്. നാനിയും തന്റെ മകളെ കെട്ടിപിടിക്കുന്ന ഒരു പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. വ്യാഴാഴ്ച ദിവസമാണ് റിലീസ്. 

Also Read: Pachuvum Athbutha Vilakkum: എന്ത് രസമാ വിളിക്കാൻ, പാച്ചു! ട്രെൻഡിങ് ആയി 'പാച്ചുവും അത്ഭുതവിളക്കും' ട്രെയിലർ

 

പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ - പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഇ വി വി സതീഷ്, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News