ധനുഷ് നായകനാകുന്ന ചിത്രം 'നാനേ വരുവേന്‍റെ' ടീസർ പുറത്തുവിട്ടു. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മാസ് എന്റർടെയിനർ ആകുമെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ധനുഷിന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ടീസർ ഉറപ്പ് നൽകുന്നു. ഏറെ ആകാംക്ഷയും നിഗൂഢതയും ഒപ്പം സസ്പെൻസും നിറച്ച ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്നാണ് വിവരം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ടീസർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ പ്രതീക്ഷയാണ് ടീസർ പ്രേക്ഷകർക്ക് നൽകുന്നത്. 25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ടീസർ കണ്ടുകഴിഞ്ഞു.
അതേസമയം, ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വളരെ അഭിമാനത്തോടെ ധനുഷ് ചിത്രം നാനെ വരുവേൻ സെപ്റ്റംബറിൽ കേരളത്തിലെത്തിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിൽ എത്തുമെന്നാണ് സൂചന. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രത്തിന്റെ നിർമ്മാണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് നാനെ വരുവേൻ. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
Also Read: Naane Varuvean: ധനുഷിന്റെ ‘നാനെ വരുവേൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്
തിരുചിത്രമ്പലം ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ധനുഷിനൊപ്പം നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. പ്രകാശ് രാജും പ്രധാനകഥാപാത്രമായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
സെപ്റ്റംബർ 17 മുതൽ തിരുചിത്രമ്പലം നെറ്റ്ഫ്ലിക്സിലും സൺനെക്സ്റ്റിലും എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറയുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറയുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ ചിത്രത്തിൽ എത്തിയത്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണെന്നാണ് ചിത്രം കണ്ട കൂടുതൽ ആളുകളുടെയും അഭിപ്രായം. ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...