Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക

എട്ട് കൊല്ലത്തെ ദാമ്പത്യത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ പറ്റിയില്ലെന്നും ദേവിക

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 10:34 PM IST
  • എട്ട് കൊല്ലത്തെ ദാമ്പത്യത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല
  • തങ്ങളുടെ ആശയങ്ങൾ ഒത്തു പോവില്ലെന്നും ദേവിക ചൂണ്ടിക്കാണിക്കുന്നു.
  • മുകേഷിൻറെ രാഷ്ട്രീയ വിവാദങ്ങൾ അദ്ദേഹം സ്വയം വരുത്തിയതാണ്
Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക
മുകേഷ് എന്ന് വ്യക്തിയോട് തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മേതിൽ ദേവിക. ഡിവോഴ്സിനുള്ളത് വ്യക്തിപരമായി മറ്റ് ചില പ്രശ്നങ്ങളാണെന്നും ദേവിക ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതേസമയം ഇരുവരുടെയും ഇടയിലെ ഗോസിപ്പുകളും അവർ തള്ളി കുടുംബ പരമായും മുകേഷിനോട് പ്രശ്നങ്ങളിലെന്നും ദേവിക പറഞ്ഞു.
 
എട്ട് കൊല്ലത്തെ ദാമ്പത്യത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ പറ്റിയില്ലെന്നും ദേവിക പറഞ്ഞു.ഇനി അതിനുള്ള സാധ്യത ഇല്ല. തങ്ങളുടെ ആശയങ്ങൾ ഒത്തു പോവില്ലെന്നും ദേവിക ചൂണ്ടിക്കാണിക്കുന്നു. ഇത് കൊണ്ട് തന്നെയാണ് താൻ വക്കിൽ നോട്ടിസയച്ചത്.
 
 
അതേസമയം മുകേഷിൻറെ രാഷ്ട്രീയ വിവാദങ്ങൾ അദ്ദേഹം സ്വയം വരുത്തിയതാണെന്നും. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അതിൻറെ  ഫലങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും ദേവിക പറയുന്നു. നാളെ വേർ പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ദേവിക പറഞ്ഞു.
 
 
2013ലാണ് ദേവികയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യ വിവാഹ മോചനത്തിന് പിന്നാലെ ദേവിക പാലക്കാട് സെറ്റിൽ ചെയ്തിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News