നൂറ്റാണ്ടിന്റെ പ്രളയം വെള്ളിത്തിരയില്‍; ജൂഡ് ആന്തണിയുടെ '2018' ടീസര്‍ പുറത്തുവിട്ടു

കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിംഗ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 07:59 AM IST
  • അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍
  • കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം
  • കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിംഗ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്
നൂറ്റാണ്ടിന്റെ  പ്രളയം വെള്ളിത്തിരയില്‍; ജൂഡ് ആന്തണിയുടെ '2018' ടീസര്‍ പുറത്തുവിട്ടു

കേരളം ഒറ്റക്കെട്ടായി പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ 2018 ന്റെ ടീസര്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ടീസര്‍ പുറത്തിറക്കി. 
വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിംഗ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്,7 ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി,  തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ,  ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങൾ അണിനിരക്കുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

Also Read: 2018 Movie Teaser: 'ഇന്നത്തെ രാത്രി, അത് തള്ളി നീക്കണ്ടേ'; ആകാംക്ഷയുണർത്തി 2018 ടീസർ

അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം.കലാസംവിധാനത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വമ്പൻ ഹിറ്റുകളായ ലൂസിഫർ, മാമാങ്കം, എമ്പുരാൻ സിനിമകളിൽ പ്രവർത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനർ. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. മേക്കപ്പ് റോനെക്‌സ് സേവ്യര്‍,  ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍-സൈലക്സ് എബ്രഹാം.u സ്റ്റില്‍സ്-സിനത് സേവ്യര്‍, ഫസലുൾ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News