Empuraan: വാലിബൻ മാത്രമല്ല, ഒരുങ്ങുന്നത് എമ്പുരാനും..! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

Empuraan Updates: വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 07:09 PM IST
  • ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്.
  • ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
  • സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Empuraan: വാലിബൻ മാത്രമല്ല, ഒരുങ്ങുന്നത് എമ്പുരാനും..! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലൂടെ വിജയ വഴിയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോഹൻലാൽ. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. നേരിന്റെ വിജയത്തിന് ശേഷം മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. 

2024 മോഹൻലാലിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളുള്ള വർഷമാണ്. മലൈക്കോട്ടൈ വാലിബന് ശേഷം ആരാധകർ ഏറെ ആംകാക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് എമ്പുരാൻ. സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് തന്നെയാണ്. ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട പുത്തൻ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. 

ALSO READ:  'ഹനുമാൻ' വാക്ക് പാലിച്ചു..! അയോധ്യ രാമക്ഷേത്രത്തിന് എത്ര കോടിയാണ് നൽകിയതെന്ന് അറിഞ്ഞോ?

എമ്പുരാന്റെ രണ്ടാം ഷെഡ്യൂളും പൂർത്തിയായി കഴിഞ്ഞെന്ന് പൃഥ്വിരാജ് അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. പരിക്കിൽ നിന്ന് താരം ഇതുവരെ പൂർണമായി മുക്തനായിട്ടില്ല. ജൂണിന് ശേഷമേ തനിയ്ക്ക് ആക്ഷൻ രംഗങ്ങൾ ചെയ്യാൻ കഴിയൂ എന്ന് പൃഥ്വിരാജ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എമ്പുരാനിലെ തന്റെ ആക്ഷൻ രംഗങ്ങൾ അപ്പോൾ മാത്രമേ ചിത്രീകരിക്കൂ എന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News