Mohanlal - Jeethu Joseph Movie: ബ്രെയ്ൽ ലിപികളിൽ ടൈറ്റിൽ; വീണ്ടുമൊരു ജീത്തു-മോഹൻലാൽ ചിത്രം വരുന്നു, ടൈറ്റിൽ പോസ്റ്റർ

ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 06:27 PM IST
  • നേര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന.
  • ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
Mohanlal - Jeethu Joseph Movie: ബ്രെയ്ൽ ലിപികളിൽ ടൈറ്റിൽ; വീണ്ടുമൊരു ജീത്തു-മോഹൻലാൽ ചിത്രം വരുന്നു, ടൈറ്റിൽ പോസ്റ്റർ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. നേര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്രെയിൽ ലിപികളിലാണ് ടൈറ്റിൽ എഴുതിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.

പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ഈ മാസം തന്നെ നേരിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേര് അറിയാൻ കാത്തിരിക്കാം എന്നാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം. വീണ്ടും ജീത്തു മോഹൻലാൽ കുട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.

റാം ആണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്. മിഷൻ ഇമ്പോസ്സിബിൾ എന്ന ചിത്രത്തിൻറെ മുഴുവൻ സ്റ്റണ്ട് കോ - ഓർഡിനേറ്റിങ് ടീമും റാമിൽ പ്രവർത്തിച്ചിട്ടുണ്ട്.

Also Read: Oru Sreelankan Sundari: അനൂപ് മേനോൻ ചിത്രം "ഒരു ശ്രീലങ്കൻ സുന്ദരി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്

മോഹൻലാൽ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റാം മോഹൻ ഐപിഎസ് എന്ന റോ ഏജന്റായി മോഹൻലാൽ എത്തുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News