Kochi : പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ഡിസംബർ 24 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് (Netflix) റിലീസ് ചെയ്യുന്നത്. അതിനോടൊപ്പം തന്നെ റിലീസിന് മുമ്പ് വമ്പൻ പ്രീ റിലീസിങ് ക്യാമ്പയിനുകളാണ് (Pre Release Campaign) നെറ്റ്ഫ്ലിക്സ് നടത്തുന്നത്. ഇപ്പോൾ അമേരിക്കൻ സൂപ്പർ ഹീറോ ആകാനുള്ള ടെസ്റ്റിൽ പങ്കെടുത്തിരിക്കുകയാണ് മിന്നൽ മുരളി.
Being choke slammed by Khali on his YouTube channel has to be Minnal Murali’s biggest takeaway from this test!#MinnalOnNetflix
@SophiaPaul66 @basiljoseph25 @ttovino @greatkhali @Vasan_Bala @Wblockbusters1 @VladRimburg @KevinPaul90 @cedinp @shaanrahman @sushintdt @AjuVarghesee pic.twitter.com/SeqayN2r1S— Netflix India (@NetflixIndia) December 19, 2021
ടെസ്റ്റിൽ പുത്തൻ സൂപ്പർ ഹീറോയുടെ ശക്തി പരിശോധിക്കാൻ എത്തിയത് ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‌ലര്‍ ദ ഗ്രേറ്റ് ഖാലിയാണ്. ഖാലിയുടെ പരീക്ഷണങ്ങളിലൂടെ മിന്നല്‍ മുരളി കടന്ന് പോകുന്നതാണ് ചിത്രത്തിൻറെ പുത്തൻ പ്രോമോ വീഡിയോ. വീഡിയോയിൽ ടൊവിനോക്കൊപ്പം ബാലതാരം വസിഷ്ഠ് ഉമേഷും എത്തുന്നുണ്ട്.
ALSO READ: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ
ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ അടുത്ത ദിവസങ്ങളിൽ ഇറങ്ങുന്ന പ്രോമോ വീഡിയോയിൽ ക്രിക്കറ്റ് താരം യുവരാജ് സിംഗും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടീസറും, ആദ്യം ഇറങ്ങിയ ട്രെയിലറുമൊക്കെ തന്നെ വളരെ അധികം ഹിറ്റ് ആയിരുന്നു. വൻ സ്വീകാര്യതയാണ് ഇതിനൊക്കെ ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ALSO READ: Minnal Murali Release Date: ഈ ക്രിസ്‌മസ് രാവിൽ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു
അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...