Meri Awaz Suno release: ജയസൂര്യയുടെ മേരി ആവാസ് സുനോ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

വെള്ളം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ പ്രജേഷും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 10:34 AM IST
  • റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
  • മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്.
  • ശിവദയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
  • ജോണി ആന്‍റണി, സുധീര്‍ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
Meri Awaz Suno release: ജയസൂര്യയുടെ മേരി ആവാസ് സുനോ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പുതിയ പോസ്റ്ററിന് ഒപ്പമാണ് റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും ശിവദയുമാണ പോസ്റ്ററിലുള്ളത്. നിരവധി താരങ്ങൾ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വെള്ളം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ പ്രജേഷും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ രണ്ട് സിനിമകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മേരി ആവാസ് സുനോ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്. 

 

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജോണി ആന്‍റണി, സുധീര്‍ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ഈ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മേരി ആവാസ സുനോയിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ്  നിര്‍മിക്കുന്നത്. ലോക റേഡിയോ ദിനത്തിൽ സിനിമയുടെ നെയിം പോസ്റ്റര്‍ പുറത്തു  വിട്ടിരുന്നു. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News