Mei Hoom Moosa: കല്യാണമേളവുമായി മൂസയും കൂട്ടരും; 'മേ ഹൂം മൂസ'യിലെ വീഡിയോ ​ഗാനം

തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 01:40 PM IST
  • ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞിരുന്നു.
  • കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.
  • ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്.
Mei Hoom Moosa: കല്യാണമേളവുമായി മൂസയും കൂട്ടരും; 'മേ ഹൂം മൂസ'യിലെ വീഡിയോ ​ഗാനം

സുരേഷ് ​ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മേ ഹൂം മൂസ. ബിജു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തിറങ്ങി. തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ ഇന്ത്യയിലെ സമകാലിക   സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെടും. ചിത്രം വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചർച്ച ചെയ്യുന്നത്. എന്നാൽ നർമ്മത്തിന് കുറവുണ്ടാകില്ലെന്നും പറഞ്ഞു. വാഗാ ബോര്ഡറില് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്ക്കുണ്ട്.  1998 മുതൽ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ കഥാപാത്രമായ മൂസ ഒരു മലപ്പുറം സ്വദേശിയാണ്.

Also Read: Mei Hoom Moosa: 'മേ ഹൂം മൂസ' ഉടൻ പ്രേക്ഷകരിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, പുതിയ പോസ്റ്റർ പങ്കുവെച്ച് സുരേഷ് ​ഗോപി

ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്‌വയാണ്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  ഇത് ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News