Marakkar Arabikkadalinte Simham | മരക്കാറിന്റെ ക്ലൈമാക്സ് രംഗം യുട്യൂബിൽ ചോർന്നു

ക്ലൈമാക്സ് രംഗം യുട്യൂബിലൂടെയാണ് പ്രചരിപ്പിച്ചത്. പിന്നീട് വീഡിയോ ആ ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 07:31 PM IST
  • ഇന്ന് ഡിസംബർ 2ന് വെളുപ്പിനെ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചോർന്നത്.
  • ക്ലൈമാക്സ് രംഗം യുട്യൂബിലൂടെയാണ് പ്രചരിപ്പിച്ചത്.
  • പിന്നീട് വീഡിയോ ആ ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
  • തമിൽ എംവി എന്ന് വെബ്സൈറ്റിലാണ് ചിത്രത്തിന്റെ രംഗങ്ങൾ എത്തിയെതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്
Marakkar Arabikkadalinte Simham | മരക്കാറിന്റെ ക്ലൈമാക്സ് രംഗം യുട്യൂബിൽ ചോർന്നു

കൊച്ചി : മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ (Mohanlal Priyadarshan Combo) ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹ (Marakkar Arabikkadalinte Simham) സിനിമയുടെ വിവിധ ഭാഗങ്ങൾ ചോർന്നു. ഇന്ന് ഡിസംബർ 2ന് വെളുപ്പിനെ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചോർന്നത്. 

ക്ലൈമാക്സ് രംഗം യുട്യൂബിലൂടെയാണ് പ്രചരിപ്പിച്ചത്. പിന്നീട് വീഡിയോ ആ ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. തമിൽ എംവി എന്ന് വെബ്സൈറ്റിലാണ് ചിത്രത്തിന്റെ രംഗങ്ങൾ എത്തിയെതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.  കൂടാതെ ടെലിഗ്രാമിലും ചിത്രത്തിന്റെ മറ്റ് രംഗങ്ങളും എത്തിട്ടുണ്ട്.

ALSO READ : Mohanlal as Marakkar| 'ലാലേട്ടന്‍... മലയാള സിനിമയുടെ സിംഹം'! നൂറു കോടിയെ നിഷ്പ്രഭമാക്കിയ ഏകതാരം

തിയറ്ററിനുള്ളിൽ നിന്ന് മൊബൈലിൽ ചിത്രീകരിച്ച വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. പ്രധാനകഥപാത്രങ്ങളുടെ ഇൻട്രോ സീനുകളും ഇന്റർനെറ്റിൽ ചോർന്നിട്ടുണ്ട്.  

പുറത്ത് വന്ന വ്യാജപതിപ്പുകൾക്ക് നിയമപരമായ നീങ്ങി ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. കൂടാതെ സിനിമയ്ക്ക് വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് മോഹൻലാൽ ഫാൻസ് ആരോപിക്കുന്നുണ്ട്. 

ALSO READ : Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ

അര്‍ധരാത്രി മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച സിനിമ കാണാൻ നടന്‍ മോഹന്‍ലാലും കുടുംബവുമെത്തിയെന്നത് ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കി. 

പുലര്‍ച്ചെ 12.30 യ്ക്ക് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.  സിനിമയ്ക്ക് മരക്കാര്‍ ഒരു നല്ല മാറ്റം ആകട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ALSO READ : Marakkar Release : "കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ"; മരക്കാരിന് ആശംസകളുമായി ആഷിഖ് അബു

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News