AK 61 Heroine : എകെ 61 ൽ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?

നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : May 6, 2022, 10:55 AM IST
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, നിലവിൽ എകെ 61 എന്ന് പേര് നൽകിയിരിക്കുന്ന ചത്രത്തിലാണ് നായികയായി മഞ്ജു വാര്യർ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ താരം ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിങ് തുടങ്ങുമെന്ന് സൂചനയുണ്ട്
  • നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്.
  • ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
AK 61 Heroine : എകെ 61 ൽ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?

ചെന്നൈ : അജിത്തിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, നിലവിൽ എകെ 61 എന്ന് പേര് നൽകിയിരിക്കുന്ന ചത്രത്തിലാണ് നായികയായി മഞ്ജു വാര്യർ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥ[പാത്രമായി മഞ്ജു വാര്യർ എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു . കൂടാതെ ഏതാനം  ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ താരം ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിങ് തുടങ്ങുമെന്ന് സൂചനയുണ്ട്.

വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എകെ 61 നുണ്ട്. ചിത്രത്തിൻറെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. വലിമൈ വൻ വിജയമായത് കൊണ്ട് തന്നെ ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നതാണ്. 

ALSO READ: Yashoda Movie : 'യശോദ' കണ്ണ് തുറന്ന് നോക്കുനമ്പോൾ....; സാമന്തയുടെ പാൻ ഇന്ത്യ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത്

നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആപ്രിൽ ആദ്യ വാരം നടന്നിരുന്നു. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിലാണ് നിലവിൽ പുരോഗമിച്ച്  വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

അതേസമയ ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന സംശയം ഇപ്പോഴും തുടരുകയാണ്. നിരവധി തമിഴ് സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. കമൽ ഹസൻ, വിജയ്, സൂര്യ തുടങ്ങിയവരുടെ ചിത്രങ്ങളിൽ എല്ലാം മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എ കെ 61 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അജിത്ത് ചിച്രത്തിൽ മോഹൻലാൽ അഭിഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു മുതിര്‍ന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലേക്കാണ് മോഹൻലാലിനെ പരിഗണിക്കുന്നത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ളത് നാഗാര്‍ജുനയാണ്.

അജിത്ത്- എച്ച് വിനോദ് കൂട്ടുകെട്ടിലെത്തിയ വലിമൈ വിജയം നേടിയിരുന്നു. ബേവ്യൂ പ്രൊജക്ട്സ് എല്‍എല്‍പിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് വലിമൈ എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് ആദ്യം നീട്ടിയിരുന്നു. പിന്നീട് ഫെബ്രുവരി 24നായിരുന്നു ചിത്രം റിലീസ് ചെയ്തത്. വലിമൈ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്. സീ 5 ലാണ് വലിമൈ ഉള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും 65 കോടി രൂപയ്ക്കാണ് സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News