Manasa Vaacha: പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും ! 'മനസാ വാചാ' ട്രെയ്‌ലർ പുറത്ത്...

 ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് 'മനസാ വാചാ'. സിനിമയുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 11:04 PM IST
  • തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന 'മനസാ വാചാ' ഒരു മുഴുനീള കോമഡി എന്റർടൈനറാണ്.
  • ദിലീഷ് പോത്ത‌നാണ് ചിത്രത്തിലെ നായക കഥാപാത്രമായ 'ധാരാവി ദിനേശ്'നെ അവതരിപ്പിക്കുന്നത്.
Manasa Vaacha: പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും ! 'മനസാ വാചാ' ട്രെയ്‌ലർ പുറത്ത്...

തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് 'മനസാ വാചാ'. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പറത്തുവിട്ടു. മാർച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന 'മനസാ വാചാ' ഒരു മുഴുനീള കോമഡി എന്റർടൈനറാണ്. ദിലീഷ് പോത്ത‌നാണ് ചിത്രത്തിലെ നായക കഥാപാത്രമായ 'ധാരാവി ദിനേശ്'നെ അവതരിപ്പിക്കുന്നത്. 

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവാഗതനായ ശ്രീകുമാർ പൊടിയനാണ് സംവിധാനം ചെയ്യുന്നത്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്. 

ALSO READ: മാങ്ങാട്ടെ മല്ലൻ ആള് നിസ്സാരനല്ല..! പയറ്റിൽ ലോകറെക്കോർഡുകൾ; ​ഗിന്നസ് ഹരികൃഷ്ണൻ ​ഗുരുക്കൾ അഭിമുഖം

'തൂവാനത്തുമ്പികൾ', 'പുണ്യാളൻ അഗർബത്തീസ്','പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്','തൃശൂർ പൂരം','ജോർജ്ജേട്ടൻസ് പൂരം' തുടങ്ങി തൃശൂരിന്റെ മനോഹാരിതയും മാധുര്യവും ​ഗ്രാമീണതയും പകർത്തിയ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. തൃശൂർ പശ്ചാത്തലത്തിലെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർ എന്നും നേഞ്ചോട് ചേർക്കാറുണ്ട്. 'മനസാ വാചാ'യും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് 'മനസാ വാചാ'. സിനിമയുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. സുനിൽ കുമാർ പികെ‌ വരികളും സംഗീതവും ഒരുക്കി, ജാസി ഗിഫ്റ്റിന്റെ ആലാപനത്തിൽ എത്തിയ 'മനസാ വാചാ കർമ്മണാ' എന്ന പ്രൊമോ സോങ്ങ് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും യൂ ട്യൂബ് ട്രെൻഡിലാണ്.

ഛായാഗ്രഹണം: എൽദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, 

സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News