Mammootty: റോഷാക്ക് ടീം കാതലിന്റെ ലൊക്കേഷനിൽ; ചിത്രം പങ്കുവെച്ച് മമ്മൂട്ടി

റോഷാക്ക് സിനിമയുടെ അണിയറക്കാർ കാതൽ സിനിമയുടെ ലൊക്കേഷനിൽ എത്തിയ ചിത്രം മമ്മൂട്ടി പങ്കുവെച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 12:07 PM IST
  • ഷൂട്ടിം​ഗ് ലൊക്കേഷനിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
  • റോഷാക്കിന്റെ ടീം കാതലിന്റെ ലൊക്കേഷനിൽ എത്തിയപ്പോഴുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.
  • കോട്ടയം നസീർ, നിസാം ബഷീർ, ജോർജ് തുടങ്ങി റോഷാക്കിന്റെ അണിയറക്കാർ ചിത്രത്തിലുണ്ട്.
Mammootty: റോഷാക്ക് ടീം കാതലിന്റെ ലൊക്കേഷനിൽ; ചിത്രം പങ്കുവെച്ച് മമ്മൂട്ടി

മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഇതിനോടകം നേടിക്കഴിഞ്ഞു. ജിയോ ബേബി ഒരുക്കുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമിഴ് നടി ജ്യോതികയാണ് നായിക. പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് കാതൽ. ഒക്ടോബർ 20നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. 

ഇപ്പോഴിതാ ഷൂട്ടിം​ഗ് ലൊക്കേഷനിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. റോഷാക്കിന്റെ ടീം കാതലിന്റെ ലൊക്കേഷനിൽ എത്തിയപ്പോഴുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. കോട്ടയം നസീർ, നിസാം ബഷീർ, ജോർജ് തുടങ്ങി റോഷാക്കിന്റെ അണിയറക്കാർ ചിത്രത്തിലുണ്ട്. ''കാതൽ - ദി കോർ എന്ന സിനിമയുടെ സെറ്റിൽ വച്ച് ടീം റോഷാക്കിനെ കണ്ടുമുട്ടിയതിൽ സന്തോഷം'' എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നായിക ജ്യോതികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്. തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. 

ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.

Also Read: Kaathal Movie: 'പൂജയില്ല, തേങ്ങ വെച്ച് പലഹാരം ആക്കും'; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം ചർച്ചയായി ജിയോ ബേബിയുടെ അഭിമുഖവും

 

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.  കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News