Malikappuram Movie : "മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം"; മാളികപുറത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരൻ

Malikappuram Movie : 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസിൽ നിന്നും നേടിയത്. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 01:42 PM IST
  • ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണെന്നാണ് കുമ്മനം രാജശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
  • 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസിൽ നിന്നും നേടിയത്.
  • ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്.
  • തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും.
Malikappuram Movie : "മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം";  മാളികപുറത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരൻ

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ. ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണെന്നാണ് കുമ്മനം രാജശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസിൽ നിന്നും നേടിയത്.  ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും. ഇതിനിടയിലാണ് കുമ്മനം രാജശേഖരൻ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് കുറുപ്പ്

മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും വീണ്ടും ഇരമ്പി എത്തി. ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണ്. അയ്യപ്പൻ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തിൽ വേരൂന്നുന്ന സന്ദർഭങ്ങൾ വളരെ ഹൃദയാവർജകമായി അവതരിപ്പിച്ചിരിക്കുന്നു. 

രണ്ട് കുട്ടികളുടെ നിഷ്കളങ്ക മനസിനും അടങ്ങാത്ത ദാഹത്തിനും മുന്നിൽ സർവതും കീഴടങ്ങുന്നു. മനുഷ്യക്കടത്ത്, കടക്കെണി തുടങ്ങിയ ആനുകാലിക സാമൂഹ്യ പ്രശ്നങ്ങളും വിശ്വാസം കരുത്താർജിക്കുന്ന ഉജ്വല നിമിഷങ്ങളും ഭംഗിയായി കോർത്തിണക്കിയിട്ടുണ്ട്. നടീ നടന്മാരുടെ അഭിനയ ചാധുര്യത്തിനും സർഗ്ഗവൈഭവത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. 

ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അനുമോദനങ്ങൾ.

ALSO READ: Malikappuram Movie :മാളികപ്പുറം തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുന്നു

കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്‍്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കളാഴ്ച്ച എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിനു തുടക്കമിട്ടു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. 

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്‍്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News