വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് പിന്നാലെ നിവിൻ പോളിയുടെ അടുത്ത ചിത്രവും ഒടിടിയിലേക്ക്. നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈയിൽ സ്ട്രീമിങ് തുടങ്ങും. എന്നാൽ സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സോണി ലിവ് അവരുടെ ട്വിറ്റർ (എക്സ്) പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മെയ് 1 നാണ് മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് ഈ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.
അങ്ങേയറ്റം റിലേറ്റബിൾ ആയ ഒരു നിവിൻ പോളി ചിത്രം!
കംപ്ലീറ്റ് എൻ്റർടെയ്നർ മലയാളി ഫ്രം ഇന്ത്യ ജൂലൈ മുതൽ Sony LIVൽ#MalayaleeFromIndia #SonyLIV #MalayaleeFromIndiaOnSonyLIV #NivinPauly #DijoJoseAntony #ListinStephen #DhyanSreenivasan #AnaswaraRajan #SharisMohammed #MagicFrames pic.twitter.com/kBSUBAe3b4— Sony LIV (@SonyLIV) June 8, 2024
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദ് തന്നെയാണ് ജനഗണമനയുടെ തിരക്കഥയും ഒരുക്കിയത്. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്.
ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, മ്യൂസിക് ജേക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ- ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബൈ), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy