'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'ന്റെ ട്രെയിലർ റിലീസ് ചെയ്തു. തിയേറ്ററിൽ ചിരിവിരുന്ന് ഒരുക്കാൻ ചിത്രത്തിന് സാധിക്കുമെന്നത് ട്രെയിലർ ഉറപ്പ് നൽകുന്നു. 1.57 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലൂടെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ സാധിക്കുന്നെങ്കൽ ചിത്രം ഇതിലും അടിപൊളിയായിരിക്കും. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വലുതാണ്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 14ന് ചിത്രം തിയേറ്ററുകളിലെത്തും.
തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിൻ്റെ റോളിലാണ് ചാക്കോച്ചനെത്തുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന് പേരുള്ള സിംഹമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy