Malayalam Ott: ഈ ആഴ്ച ഒടിടിയില്‍ എത്തും, കാത്തിരുന്ന ആ ചിത്രങ്ങള്‍

പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളുടെ ഒടിടി റിലീസ് തീയ്യതി കൂടെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 01:14 PM IST
  • ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ
  • ജാൻ എ മൻ. നവംബർ 19-നാണ് ചിത്രം തീയേറ്ററിൽ റിലീസായത്
  • അജഗജാന്തരം സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്
Malayalam Ott: ഈ ആഴ്ച ഒടിടിയില്‍ എത്തും, കാത്തിരുന്ന ആ ചിത്രങ്ങള്‍

ഫെബ്രുവരിയിൽ കൈ നിറയെ ഒടിടി ചിത്രങ്ങളുടെ മാസമാണ്. ആമോസോൺ പ്രൈമിൽ റിലീസ് ചെയ്ത മഹാനും, പിന്നീട് മേപ്പടിയാനും ഹോട്ട് സ്റ്റാറിൽ ഹൃദയവുമാണ് റിലീസ് ചെയ്ത ചിത്രങ്ങൾ. അതേസമയം ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചില ചിത്രങ്ങളുടെ ഒടിടി റിലീസ് തീയ്യതി കൂടെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

അജ ഗജാന്തരം

ആൻറണി വർഗീസ് നായകനാവുന്ന അജഗജാന്തരം സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്. ഉത്സവ പറമ്പിൻറെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ തിരക്കഥ  എഴുതിയത് ടിനു പാപ്പച്ചൻ,കിച്ചു ടെല്ലസ് ടീമാണ്. ചിത്രത്തിൻറെ ഒടിടി അവകാശം സോണി ലിവിനാണ് ഫെബ്രുവരി 25-നാണ് ചിത്രം ഒടിടിയിൽ എത്തുക.

കുഞ്ഞെൽദോ

ആസിഫ് അലി നായകനായി ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ. ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സീ ഫൈവിൽ   ഫെബ്രുവരി 25-ന് തന്നെയാണ് കുഞ്ഞെൽദോയും റിലീസാവുന്നത്.

ജാൻ എ മൻ

ഗണപതി സപ്നേഷൻ വാരച്ചാൽ ചിദംബരം എന്നിവർ ചേർന്ന് തിരക്കഥയെഴുതി ചിദംബരം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ജാൻ എ മൻ. നവംബർ 19-നാണ് ചിത്രം തീയേറ്ററിൽ റിലീസായത്.  നിലവിൽ സൺ നെക്സ്ടിനാണ് ചിത്രത്തിൻറെ ഒടിടി അവകാശം.  ഫെബ്രുവരി 25-ന് തന്നെ ജാൻഎമന്നും ഒടിടിയിൽ എത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News