Wrestlers Protest : "അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക...." ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സുരാജ് വെഞ്ഞാറമൂട്

Suraj Venjarmoodu Wrestlers Protest : ഗുസ്തി താരങ്ങളുടെ നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുക എന്നാണ് സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 31, 2023, 10:02 PM IST
  • സോഷ്യൽ മീഡിയിൽ കുറിപ്പിലൂടെയാണ് ദേശീയ അവാർഡ് ജേതാവും കൂടിയായ സുരാജ് ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നത്.
  • ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ​ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.
Wrestlers Protest : "അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക...." ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സുരാജ് വെഞ്ഞാറമൂട്

ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. സോഷ്യൽ മീഡിയിൽ കുറിപ്പിലൂടെയാണ് ദേശീയ അവാർഡ് ജേതാവും കൂടിയായ സുരാജ് ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ  ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ​ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.

"നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ  മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല.... അവരുടെ നീതിയ്ക്ക് വേണ്ടി  ശബ്ദം ഉയർത്തുക.... നീതിയുടെ സാക്ഷികൾ ആകുക..." സുരാജ് വെഞ്ഞാറമൂട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Wrestlers' Protest: എന്തുകൊണ്ട് രാജ്യത്തെ പെൺമക്കൾക്ക് നീതി ലഭിക്കുന്നില്ല? കേന്ദ്രത്തോട് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ

നേരത്തെ നടൻ ടൊവീനോ തോമസും രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. '' അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'' എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു കൊണ്ടാണ് ടൊവീനോ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചത്.

അതേസമയം, ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ രം​ഗത്തെത്തി. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ വ്യക്തമാക്കി.  45 ദിവസത്തിനകം ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും താക്കീത് ചെയ്തു.

അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനെ കൂടാതെ  അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐഒസിയും ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News