ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷൻ ഇനി ലിസ്റ്റിൻ നയിക്കും

Listin Stephen youngest president of Film distribution association: ഇരുപത്തിനാലാമത്തെ വയസ്സില്‍ ആണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 06:38 PM IST
  • ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ആ വര്‍ഷം ട്രാഫിക്കിന് നേടാൻ കഴിഞ്ഞു.
  • പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ലിസ്റ്റിനാണ്.
ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷൻ ഇനി ലിസ്റ്റിൻ നയിക്കും

നിര്‍മാതാവും വിതരണക്കാരനുമായ ലിസ്റ്റിന്‍ സ്റ്റീഫനെ കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മാജിക് ഫ്രെയിംസ് എന്ന നിര്‍മാണകമ്പനിയുടെ സ്ഥാപകനാണ് ലിസ്റ്റിന്‍. ലിസ്റ്റിന്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ലിസ്റ്റിന്‍ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.

ട്രാഫിക് എന്ന സിനിമയിലൂടെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ആണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ആ വര്‍ഷം ട്രാഫിക്കിന് നേടാൻ കഴിഞ്ഞു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ (മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍) ഡ്രൈവിങ് ലൈസന്‍സ്, കൂമന്‍, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ലിസ്റ്റിനാണ്.

ALSO READ: മലയാളികളുടെ പ്രിയതാരം സുരാജിന് ഇന്ന് പിറന്നാൾ; ചിത്രങ്ങൾ

അതേസമയം ഒരുത്തിക്ക് ശേഷം നവ്യാ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ജാനകി ജാനേ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാറാണ്. സിനിമ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചു കൊണ്ട് ഹോട്ട്സ്റ്റാർ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ റിലീസ് തിയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൽ സൈജു കുറുപ്പ് ആണ് നായകൻ. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ.

ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. ചിത്രത്തിന്റെ സംവിധായകൻ അനീഷ് ഉപാസനയാണ്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ഛായാ​ഗ്രഹകൻ ശ്യാമപ്രകാശ് എംഎസ് ആണ്. 

എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായർ എന്നിവരെ കൂടാതെ ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്, പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ: ഋഷിലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓൾഡ്മങ്ക്സ്, വിതരണം : കൽപക റിലീസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News