Leo Movie Boxoffice : ബോക്സ് ഓഫീസിൽ ലിയോ മാസ് ഡാ... കേരളത്തിൽ നേടിയത് റെക്കോർഡ് നേട്ടം, ആഗോള കളക്ഷൻ 150 കോടിയോളം വരും

Leo Movie Day 1 Boxoffice Collection Report : സൂപ്പർ സ്റ്റാർ രജിനികാന്തിന് ശേഷം ആദ്യ ദിനം തന്നെ 100 കോടി നേടുന്ന രണ്ടാമത്തെ കോളിവുഡ് താരമായി വിജയ്

Written by - Jenish Thomas | Last Updated : Oct 20, 2023, 12:53 PM IST
  • കേരളത്തിൽ 11 കോടി നേടി
  • തമിഴ് നാട്ടിൽ നിന്നും സ്വന്തമാക്കിയത് 30 കോടി
  • ആദ്യ ദിനം തന്നെ 100 കോടി സ്വന്തമാക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം
Leo Movie Boxoffice : ബോക്സ് ഓഫീസിൽ ലിയോ മാസ് ഡാ... കേരളത്തിൽ നേടിയത് റെക്കോർഡ് നേട്ടം, ആഗോള കളക്ഷൻ 150 കോടിയോളം വരും

ചെന്നൈ : ബോക്സ് ഓഫീസിൽ ലിയോ പ്രകമ്പനം. വിജയ്-ലോകേഷ് കനകരാജ് ചിത്രം ആദ്യ ദിനം തന്നെ 150 കോടിയോളം രൂപ ആഗോളതലത്തിൽ നേടിയേക്കുമെന്നാണ് കോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ആദ്യ ദിനത്തിൽ 100 കോടി കടക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലിയോ. വിജയുടെ ആദ്യ ചിത്രവും കൂടിയാണ്. കേരളത്തിലും ലിയോ റെക്കോർഡിട്ടിരിക്കുകയാണ് ലിയോ. 11 കോടിയാണ് ആദ്യ ദിനത്തിലെ ലിയോ കേരളത്തിൽ നിന്നും നേടിയിരിക്കുന്ന കളക്ഷൻ. തമിഴ് നാട്ടിൽ 30 കോടിയാണ് ലിയോയുടെ ആദ്യ ദിന കളക്ഷൻ.  നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ചിത്രം ബ്ലോക്ക്ബസ്റ്ററാണ് അറിയിക്കുകയും ചെയ്തു.

ആറ് കോടിയെന്ന കെജിഎഫ് 2ന്റെ കേരള ബോക്സ് ഓഫീസ് റെക്കോർഡാണ് ലിയോ തകർത്തിരിക്കുന്നത്. സെപ്ഷ്യൽ ഷോ ഉൾപ്പെടെ ആദ്യ ദിനം ലിയോ കേരളത്തിൽ നിന്നും സ്വന്തമാക്കിയത് 11 കോടിയാണ്. അഖിലേന്ത്യ കളക്ഷൻ 78 കോടിയാണ് വിജയ് ചിത്രം നേടിയിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ 2.0ക്കും കബാലിക്കും ശേഷം ആദ്യ ദിനം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമായി ലിയോ മാറുകയും ചെയ്തു. ചിത്രത്തിന്റെ ആകോ ബോക്സ്ഒഫീസ് കളക്ഷൻ 140 മുതൽ 150 വരെയാകാമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ഇതോടെ ലിയോ ആദ്യ ദിനം നിർമാതാക്കൾക്ക് ലാഭം നേടി നൽകി.

ALSO READ : Leo Movie Review: ലോകേഷ് - വിജയ് തകർത്ത ആദ്യ പകുതി; കൈവിട്ടുപോയ രണ്ടാം പകുതി; ലിയോ റിവ്യൂ

ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ലിയോ' റിലീസ് ചെയ്തതിരിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ തിയറ്ററുകളിൽ ലിയോയ്ക്ക് പുലർച്ചെ നാല് മണിക്ക് ആദ്യ ഷോകൾ വെച്ചപ്പോൾ തമിഴ്നാട്ടിൽ ഒമ്പത് മണിക്കായിരുന്നു തലപതി ചിത്രത്തിന്റെ ഫസ്റ്റ് ഷോ നടന്നത്. ഇത് കേരള ബോക്സ് ഓഫീസിന് വലിയതോതിൽ ഗുണം ചെയ്തു. തമിഴ് നാട്ടിൽ വിജയ് ആരാധകർ സിനിമ ആരാധകർ കേരളത്തിലേക്കെത്തി.

വിജയ് നായകനായ ലിയോയെ ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സുമായി (എൽസിയു) കൂട്ടിച്ചേർത്തിട്ടുണ്ട്. 'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷൻ ഡ്രാമ മെഗാ-ബ്ലോക്ക്ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകർന്നു. അനിരുദ്ധ് രവിചന്ദർ തന്റെ സംഗീതത്തിലൂടെ ചിത്രത്തിന്റെ റേഞ്ച് മാറ്റി മറിച്ചു. 'ലിയോ' നിരവധി റെക്കോർഡുകൾ റിലീസിന് മുന്നേ മറികടന്നിരുന്നു. പ്രീ ബുക്കിങ്ങിൽ ഷാരൂഖ് ഖാന്റെ ജവാനെ പിന്തള്ളിയാണ് ലിയോ റെക്കോർഡ് സൃഷ്ടിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News