Leo Movie : ട്രെൻഡ് അല്ല ഇത് ട്രെൻഡ് സെറ്റർ; ലിയോയിലെ ആദ്യ ഗാനമെത്തി

Leo Movie Songs: അനിരുദ്ധ രവിചന്ദ്രനാണ് ലിയോ സിനിമയിലെ ഗാനം ഒരുക്കിയിരിക്കുന്നത്. വിജയിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഗാനം പുറത്ത് വിട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 08:26 PM IST
  • അനിരുദ്ധാണ് ഗാനം ഒരുക്കിയിരിക്കുന്നത്
  • വിജയിയും അനിരുദ്ധും ചേർന്നാണ് ഗാനം അലപിച്ചിരിക്കുന്നത്
  • വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്
  • മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ
Leo Movie : ട്രെൻഡ് അല്ല ഇത് ട്രെൻഡ് സെറ്റർ; ലിയോയിലെ ആദ്യ ഗാനമെത്തി

ചെന്നൈ : തമിഴ് സിനിമ ആരാധകർ ഏറെ കാത്തിരുന്ന ലിയോ സിനിമയിലെ ആദ്യ ഗാനം പുറത്ത്. വിജയ് തന്നെ ആലപിച്ച ഗാനം താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വിട്ടിരിക്കുകയാണ്. തമിഴിലെ ട്രെൻഡ് സെറ്റാറായ ടാസ്ക്മാക് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീത സംവിധായകൻ. വിജയ്ക്കൊപ്പം അനിരുദ്ധും ഗാനം അലപിച്ചിട്ടുണ്ട്. ഫാസ്റ്റ് നമ്പറിനൊപ്പം റാപ് ചേർത്താണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇന്ന് പുലർച്ചെ ലിയോയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ ആരാധകർക്ക് ഇരട്ടി ആവേശം നൽകികൊണ്ട് അണിയറ പ്രവർത്തകർ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

നാ റെഡി (ഞാൻ റെഡി) എന്ന ​ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയിയുടെ കഴിഞ്ഞ ചിത്രങ്ങളായ മാസ്റ്റർ, ബീസ്റ്റ്, വാരിസ് എന്നിവയുടെ ഫസ്റ്റ് സിംഗളുകൾ സോഷ്യൽ മീഡിയകളിൽ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ നാ റെഡിയും സമൂഹമാധ്യമങ്ങളിൽ തംരഗം സൃഷ്ടിക്കുകയാണ്. ഫസ്റ്റ് സിംഗിൾ അവതരിപ്പിക്കുന്നതിനോടൊപ്പം ചിത്രത്തിന്റെ സിനിമയുടെ ഏതാനും ചിത്രീകരണ രംഗങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ALSO READ : Leo First Look: ആരാധകരെ ഞെട്ടിച്ച് വിജയ്; പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരിൽ വെച്ചായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.

പാൻ ഇന്ത്യ തലത്തിൽ പ്രചാരം ലഭിക്കുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

അതേസമയം ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെ‍ഡ്യൂളുകള്‍. സിനിമ പ്രഖ്യാപിച്ച വേളയിൽ തന്നെ ലിയോയുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റ് പോയിരുന്നു. നെറ്റ്ഫ്ലിക്സാണ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News