എന്റെ ഇഷ്ടം ; ബിക്കിനിയിട്ടാൽ ഇവിടെ ആർക്കാണ് കുഴപ്പം? ഷോൺ റോമി പറയുന്നു

ഒരിക്കൽ ഒരു സിനിമയുമായി ബന്ധപ്പെട്ടൊരാൾ വിളിച്ചിരുന്നു. അയാളുടെ മനസിൽ എന്താണെന്ന് കൃത്യമായി മനസിലായപ്പോൾ തന്നെ നോ പറഞ്ഞു

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - M Arun | Last Updated : Mar 20, 2022, 08:49 PM IST
  • നേരത്തെ മുതൽക്കെ വീട്ടിൽ നിന്ന് കല്യാണത്തിന് സമ്മർദം ഉണ്ടായിരുന്നു
  • നാടുമായുള്ള ബന്ധം അധികമില്ല. ഒരു ബയോടെക്നോളജി കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്
  • കമ്മട്ടിപ്പാടം സിനിമയിലൂടെ ദുൽഖറിന്റെ നായികയായാണ് ഷോൺ റോമി എത്തിയത്
എന്റെ ഇഷ്ടം ; ബിക്കിനിയിട്ടാൽ ഇവിടെ ആർക്കാണ് കുഴപ്പം? ഷോൺ റോമി പറയുന്നു

കമ്മട്ടിപ്പാടത്തിലൂടെ നായികയായി എത്തിയ ഷോൺ റോമിയെ അവസാനമായി കണ്ടത് ഹൃദയം സിനിമയിലാണ്.  ആന്റണിയുടെ ഗേൾഫ്രണ്ടിൻറെ സുഹൃത്തായി ആയിരുന്നു വേഷം. ചെറിയ കഥാപാത്രങ്ങളിൽ നിന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കാത്തിരിക്കുകയാണ് ഷോൺ. ഒപ്പം മോഡലിങ് രംഗത്തും സജീവം. ഷോൺ റോമി സംസാരിക്കുന്നു. 

അനിതയും ഞാനും ഒന്നല്ല

കമ്മട്ടിപ്പാടം സിനിമയിലൂടെ ദുൽഖറിന്റെ നായികയായാണ് ഷോൺ റോമി എത്തിയത്. മോഡലിങ് ചെയ്തുകൊണ്ടിരുന്ന താൻ തനി നാടൻ ലുക്കിലാണ് സിനിമയിൽ എത്തിയത്. നിസഹായയായി വിധി പഴിച്ചുജീവിക്കുന്ന ഒരു ക്യാരക്ടർ ആണ് അതിൽ. എന്റെ ജീവിതവുമായി ആ ക്യാരക്ടറിന് ഒരു ബന്ധവും ഇല്ല. ഞാൻ വളരെ സ്ട്രോങ് ആണ്. എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട്. കമ്മട്ടിപ്പാടത്തിലെ അനിത കരിയറിലെ മികച്ച കഥാപാത്രമാണ്.

അതിന് മുമ്പ് നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിൽ ചെറിയൊരു റോൾ ചെയ്തിരുന്നു. പക്ഷേ ഡയലോഗുകൾ ഉണ്ടായിരുന്നില്ല. ലൂസിഫറിലും ചെറിയൊരു വേഷം ചെയ്തു. അവസാനം ചെയ്ത സിനിമയാണ് ഹൃദയം. മറ്റൊരു സിനിമകൂടി ഉടനുണ്ട്. സിനിമ ചെയ്യണമെന്ന് സത്യത്തിൽ ആഗ്രഹം ഉണ്ടായിരുന്നില്ല. അവസരം വന്നു അങ്ങനെ ചെയ്തു. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുന്നു. ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

കേരളം മോഡലിങിന് പറ്റിയതാണോ?

ഒരുപാട് മലയാളികൾ ഇപ്പോൾ മോഡലിങ് രംഗത്തുണ്ട്. ഒരാൾ എവിടെനിന്ന് വരുന്നു എന്നത് മോഡലിങിനെ ബാധിക്കുന്നതല്ല. ചില ആളുകൾക്ക് ഇഷ്ടം പാട്ടുപാടാൻ, ചിലർക്കിഷ്ടം ഡാൻസ് കളിക്കാൻ. എനിക്ക് ഇഷ്ടം തോന്നിയത് മോഡലിങിനോടാണ്. നമുക്ക് നമ്മളിലേക്ക് നോക്കാനുള്ള അവസരമാണ് മോഡലിങ് നൽകുന്നത്. തിരുവനന്തപുരംകാരിയാണെങ്കിലും പഠിച്ചതൊക്കെ ബാംഗ്ലൂരാണ്. അവിടെ പ്രൊഫണൻ നന്നായി കൊണ്ടുപോകാൻ കഴിഞ്ഞു.

shaun3

ബിക്കിനി ഇടുന്നത് എന്റെ ഇഷ്ടം

ബിക്കിനി ഫോട്ടോഷൂട്ടുകൾ ഒരുപാട് നടത്തിയിട്ടുണ്ട്. ചിലരൊക്കെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകൾ ഇട്ടിട്ടുണ്ട്. പക്ഷേ കൂടുതൽ പേരും നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ബിക്കിനി ഇടുന്നതിൽ എന്താണ് തെറ്റ്? എന്ത് ധരിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇന്നതേ ഇടാവുള്ളൂ എന്നൊരു നിയമം ഉണ്ടെങ്കിൽ അത് ലംഘിക്കും. ഒരു പ്രത്യേക വസ്ത്രം മാത്രമേ ഇടാവൂ എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ? എന്തിനാണ് ഇങ്ങനത്തെ ഡ്രസ് ഇടുന്നതെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. എന്റെ വഴിയിൽ ഞാൻ സന്തോഷവതിയാണ്. മറ്റുള്ളർ ആശങ്കപ്പെടേണ്ടതില്ല-താരം പറയുന്നു

ബോഡിഷെയിങ്

എന്റെ ശരീരത്തെ കളിയാക്കി പലരും കമന്റുകൾ ഇടാറുണ്ട്. ഞാൻ എൻരെ ശരീരം സംരക്ഷിക്കുന്നത് ഇങ്ങനെയാണ്. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ഇത്തരക്കാർ. ഇതൊന്നും എന്നെ ബാധിക്കാറേ ഇല്ല.  വർക്കൗട്ട് ചെയ്യാറുണ്ട്. ആഹാരത്തിലും നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്.

shaun4

മോഡലിങ് രംഗം ആകെ മാറി

ഒരു മോഡലാകാൻ സുന്ദരിയായിരിക്കണം എന്നില്ല. ആർക്കും ഈ രംഗത്തേക്ക് കടന്നുവരാം. മുമ്പൊക്കെ മോഡൽ എന്നാൽ കുറെ സൗന്ദര്യഘടകങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. നിങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കപ്പെടാൻ തുടങ്ങി. ഇത്തരം മാറ്റങ്ങൾ നല്ലതാണ്. മോഡലിങിലേക്ക് ആദ്യമായി കടന്നുവരുന്നവർ ശ്രദ്ധിക്കണം. വിശ്വാസയോഗ്യമായ ഏജൻസിയെ വേണം തെരഞ്ഞെടുക്കാൻ.

അഡ്ജസ്റ്റുമെന്റുകളോട് നോ

ഒരിക്കൽ ഒരു സിനിമയുമായി ബന്ധപ്പെട്ടൊരാൾ വിളിച്ചിരുന്നു. അയാളുടെ മനസിൽ എന്താണെന്ന് കൃത്യമായി മനസിലായപ്പോൾ തന്നെ നോ പറഞ്ഞു. അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ല. നോ പറയേണ്ടിടത്ത് പറയുക തന്നെ വേണം. മീ ടു ഒക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും ഒരു പേടിയൊക്കെ ഉണ്ട്.

shaun5

വിവാഹം ഉടൻ

നേരത്തെ മുതൽക്കെ വീട്ടിൽ നിന്ന് കല്യാണത്തിന് സമ്മർദം ഉണ്ടായിരുന്നു. എന്തായാലും അടുത്ത വർഷം കല്യാണം ഉണ്ടാകും. ആൾ ആരാണെന്ന് ഇപ്പോൾ പുറത്തുപറയാറായിട്ടില്ല. 
തിരുവനന്തപുരത്തുകാരിയാണ് എങ്കിലും പഠനം മുഴുവൻ ബാംഗ്ലൂരിൽ ആയിരുന്നു. നാടുമായുള്ള ബന്ധം അധികമില്ല. ഒരു ബയോടെക്നോളജി കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാൽ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് കൂടുതൽ ഇഷ്ടം.

ഷോൺ റോമിയുമായുള്ള അഭിമുഖത്തിൻറെ പൂർണ രൂപം

 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News