Prabhas Marriage: പ്രഭാസിന്റെ കല്യാണം ഈ വർഷം അവസാനം?

ഈ വർഷം അവസാനത്തോടെ പ്രഭാസിന്റെ കല്യാണം ഉണ്ടാകുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2022, 12:54 PM IST
  • ആചാര്യ വിനോദ് കുമാർ എന്നയാളാണ് പ്രഭാസിന്റെ കല്യാണം ഉടൻ ഉണ്ടാകുമെന്ന് പ്രവചിച്ചത്.
  • 2022 ഒക്‌ടോബറിനും 2023 ഒക്‌ടോബറിനും ഇടയിൽ താരം വിവാഹം കഴിക്കുമെന്നാണ് വീഡിയോയിലെ ജ്യോതിഷി പറയുന്നത്.
  • എന്തായാലും ഈ പ്രവചനം പ്രഭാസ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
Prabhas Marriage: പ്രഭാസിന്റെ കല്യാണം ഈ വർഷം അവസാനം?

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പ്രഭാസ്. അന്ന് മുതൽ ഇന്ന് വരെ ആരാധകർക്കിടയിൽ ചര്ച്ചയാകുന്നത് പ്രഭാസിന്റെ കല്യാണമാണ്. എന്നാണ് പ്രഭാസിന്റെ കല്യാണം? ആരാണ് വധു? എന്നൊക്കെ നിരവധി ചോദ്യങ്ങളും ഒപ്പം ​ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ പ്രഭാസിന്റെ കല്യാണം ഉണ്ടാകുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. 

ആചാര്യ വിനോദ് കുമാർ എന്നയാളാണ് പ്രഭാസിന്റെ കല്യാണം ഉടൻ ഉണ്ടാകുമെന്ന് പ്രവചിച്ചത്. 2022 ഒക്‌ടോബറിനും 2023 ഒക്‌ടോബറിനും ഇടയിൽ താരം വിവാഹം കഴിക്കുമെന്നാണ് വീഡിയോയിലെ ജ്യോതിഷി പറയുന്നത്. എന്തായാലും ഈ പ്രവചനം പ്രഭാസ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Acharya vinod kumar (@acharyavinodkumar)

 

രാധേ ശ്യാം ആണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രണയത്തിന് പ്രാധാന്യം നൽകി കൊണ്ട് എത്തുന്ന ചിത്രമാണ് രാധേ ശ്യാം. ചിത്രത്തിൽ ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മാർച്ച് 11 നാണ് രാധേ ശ്യാം റിലീസ് ചെയ്യുന്നത്. കോവിഡ് രോഗബാധ കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച ചിത്രമാണ്  രാധേ ശ്യാം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News