ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചുവരുന്ന ചിത്രമായ 'ഒരുത്തീ' കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഇരുന്ന് കണ്ട് നവ്യാ നായർ. ഇവർ ഒന്നിച്ചിരുന്ന് സിനിമ ആസ്വദിച്ചത് തൃപ്പൂണിത്തുറ തീയറ്ററിലാണ്.
സിനിമ കണ്ടിറങ്ങിയ കുടുംബശ്രീ പ്രവർത്തകരെല്ലാം നവ്യയെ കെട്ടിപിടിച്ച് അഭിനന്ദിക്കുകയായിരുന്നു. സാധാരണക്കാരിയായ രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായർക്ക് തന്റെ പ്രകടനത്തിന് ഏറെ പ്രശംസയാണ് ലഭിക്കുന്നത്.
Also Read: Oruthee OTT Release : ഒരുത്തീയുടെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി മനോരമ മാക്സ്; റിലീസ് ഉടൻ
വി കെ പ്രകാശാണ് രാധാമണിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബു തിരക്കഥ, ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
മാർച്ച് 18 ന് റിലീസ് ചെയ്ത ഒരുത്തീ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുകയാണ്. നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന സിനിമയാണിത്. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായിട്ടും എത്തുന്നു..
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.