നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ...

കൊവിഡ് ബാധിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യയായ ബസന്തി ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.    

Written by - Zee Malayalam News Desk | Last Updated : May 22, 2021, 02:29 PM IST
  • നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
  • ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കോഴിക്കോട് മൈത്രി ഹോസ്പിറ്റലിൽ ചികിത്സയിലാണ് ബസന്തി
  • കൊവിഡ് ഭീകരമാണെന്നും കൊവിഡ് വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ...

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ.  കൊവിഡ് ബാധിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യയായ ബസന്തി ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.  ഈ വിവരം അദ്ദേഹം തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. 

ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കോഴിക്കോട് മൈത്രി ഹോസ്പിറ്റലിൽ ചികിത്സയിലാണ് ബസന്തി.  കൊവിഡ് ഭീകരമാണെന്നും കൊവിഡ് വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Also Read: ഈ ദിനം മറക്കില്ല, ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കൂട്ടിക്കൽ ജയചന്ദ്രന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു;

പ്രിയരേ,
ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ!
ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ... ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..

പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി...

ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ (ഭാര്യ) വിശേഷങ്ങൾ; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News