Kondal: രാജ് ബി ഷെട്ടി വീണ്ടും മലയാളത്തിൽ; ബി​ഗ് ബജറ്റിൽ ഒരുങ്ങുന്നു 'കൊണ്ടൽ'

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കൊണ്ടൽ. ആന്റണി വർ​ഗീസ് പെപ്പെ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 11:22 AM IST
  • വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടി വന്നത്.
  • രാമേശ്വരം, അഞ്ചുതെങ്ങ്, കൊല്ലം, കന്യാകുമാരി, എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.
Kondal: രാജ് ബി ഷെട്ടി വീണ്ടും മലയാളത്തിൽ; ബി​ഗ് ബജറ്റിൽ ഒരുങ്ങുന്നു 'കൊണ്ടൽ'

ആർ.ഡി.എക്സിൻ്റെ വൻ വിജയത്തിന് ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കൊണ്ടൽ. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി. കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. താരത്തെ അവതരിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററും ശ്രദ്ധ നേടുന്നു. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വർഗീസാണ് നായകൻ. കടലിൽ നിന്നും കരയിലേക്ക് വീശുന്ന നാലാം കാറ്റിനെയാണ് കടൽ മക്കൾ കൊണ്ടൽ എന്നു പറയുന്നത്. 

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കൊല്ലം, കന്യാകുമാരി, എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. കടലാണ് ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ചിത്രത്തിൻ്റെ തൊണ്ണുറുശതമാനം വരുന്ന രംഗങ്ങളും കടലാണ്. ഒരുപക്ഷെ ഇത്തരത്തിലൊരു സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും.

Also Read: Nazriya Nazim: 'ഉമ്മ എന്നെ കൊല്ലു'മെന്ന് നസ്രിയ; ഇത് ട്രാൻസ് ലുക്കെന്ന് ആരാധകർ

 

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി സംഘട്ടന രംഗങ്ങളാണ് കടലിൽത്തന്നെ ചിത്രീകരിച്ചിരിക്കുന്നത്. കടലിൻ്റെയും കടലിൻ്റെ മക്കളുടേയും കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും സംഘർഷഭരിതമായിട്ടാണ് അവതരിപ്പിക്കുന്നത്. കടലിനുള്ളിലെ ചിത്രീകരണം കരയിൽ ചിത്രീകരിക്കുന്നതിനേക്കാൾ കാലതാമസ്സവും, ഏറെ പ്രതിസന്ധികളും നിറഞ്ഞതാണ്. അതെല്ലാം തരണം ചെയ്തായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ അജിത് മാമ്പള്ളി പറഞ്ഞു.

ആൻ്റണി വർഗീസിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഇതിലെ മാനുവൽ. ഇതിലെ സോളോ നായകനാകുന്നതിലൂടെ മറ്റൊരു വഴിത്തിരിവിനും ഇതു കാരണമാകുന്നു. പ്രതികാരവും, പ്രണയവും, ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്. പ്രശസ്ത ബോളിവുഡ് താരം രാജ്.ബി. ഷെട്ടി, ഷബീർ കല്ലറക്കൽ, (കിങ് ഓഫ് കൊത്ത ഫെയിം) നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ, കുടശ്ശനാട് കനകം, (ജയ ജയ ജയ ജയ ഹേ ഫെയിം) ഉഷ, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ. തിരക്കഥ - അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ. സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. ഛായാഗ്രഹണം - ദീപക് ഡി. മേനോൻ, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്, മേക്കപ്പ് - അമൽ ചന്ദ്ര, നിശ്ചല ഛായാഗ്രഹണം - നിദാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് തോപ്പിൽ, സഹ സംവിധാനം - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്, വീക്കെൻ്റെ ബ്ലോഗ്ബസ്റ്റേഴ്സ് മാനേജേർസ് -  റോജി പി. കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്രു കരീത്തറ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News