മലയാളികളുടെ സ്നേഹം പുകഴ്ത്തി യഷ് ; ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിൽ അല്ലെന്ന് താരം

കെജിഎഫിന്റെ രണ്ടാം ഭാ​ഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിലെത്തും. ഏപ്രിൽ 14നാണ് തിയേറ്ററുകൾ ഇളക്കിമറിക്കാൻ കെജിഎഫിന്റെ രണ്ടാം ഭാഗം എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 03:38 PM IST
  • എട്ടുമാസം മുമ്പ് തീരുമാനിച്ചതാണ് കെജിഎഫിന്റെ റിലീസ്.
  • ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിൽ അല്ലല്ലോ.
  • എനിക്കെന്തു ചെയ്യാൻ കഴിയും എന്നാണ് ഞാൻ നോക്കുന്നത്.
  • ബാക്കിയെല്ലാം പ്രേക്ഷകരുടെ കൈയ്യിലാണെന്ന് യഷ് പറഞ്ഞു.
മലയാളികളുടെ സ്നേഹം പുകഴ്ത്തി യഷ് ; ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിൽ അല്ലെന്ന് താരം

പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. സിനിമ മേഖലയെ ഒന്നടങ്കം ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കെജിഎഫ്. അതിന്റെ രണ്ടാം ഭാ​ഗത്തിനായും അത്രയേറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാ​ഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിലെത്തും. ഏപ്രിൽ 14നാണ് തിയേറ്ററുകൾ ഇളക്കിമറിക്കാൻ കെജിഎഫിന്റെ രണ്ടാം ഭാഗം എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം നായകൻ യഷും നായിക ശ്രീനിതി ഷെട്ടിയും കൊച്ചിയിലെത്തിയിരുന്നു. കെജിഎഫ് ചാപ്റ്റർ 2 ഇറങ്ങുന്നതിന് മുൻപ് ഏപ്രിൽ 13ന് വിജയ് ചിത്രം ബീസ്റ്റും റിലീസ് ചെയ്യും. വലിയ രണ്ടു സിനിമകൾ അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നത് സിനിമ പ്രേമികൾക്കുള്ളിലും കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ കുറിച്ച് യഷ് പ്രതികരിച്ചത് ഇങ്ങനെയാണ്. 

'എല്ലാവരുടെയും സിനിമകളെയും വർക്കുകളും ഞാൻ ബഹുമാനിക്കുന്നു. എട്ടുമാസം മുമ്പ് തീരുമാനിച്ചതാണ് കെജിഎഫിന്റെ റിലീസ്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിൽ അല്ലല്ലോ. എനിക്കെന്തു ചെയ്യാൻ കഴിയും എന്നാണ് ഞാൻ നോക്കുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരുടെ കൈയ്യിലാണെന്ന് യഷ് പറഞ്ഞു. പ്രേക്ഷകർ എല്ലാത്തരത്തിലുള്ള സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നത് കൊണ്ട് മറ്റാരുടെയും സിനിമ കാണരുതെന്ന് ഞാൻ പറയില്ല. മലയാളികൾ എല്ലാകാലത്തും തനിക്ക് വലിയ സ്നേഹമാണ് നൽകിയത്. എവിടെ ചെന്നാലും മലയാളികളിൽ നിന്ന് നല്ല പരിഗണന ലഭിക്കുന്നുണ്ട്. അതേസമയം കെജിഎഫ് തന്റെ കരിയർ മാറ്റിമറിച്ചുവെന്നും' യഷ് പറയുന്നു പ്രതികരിച്ചു.

മലയാളം ഹിന്ദി തമിഴ് കന്നട തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കെജിഎഫ് 2ൽ യഷിന് പുറമേ സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിതി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 2018 ഡിസംബറിൽ റിലീസ് ചെയ്ത സിനിമയുടെ ആദ്യഭാഗം വൻവിജയമാണ് നേടിയത്. രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News