Kavya Madhavan: ഒടുവിൽ ആ സന്തോഷം ആരാധകരെ അറിയിച്ചു; ഇതാണ് കാവ്യ പങ്കുവെച്ച പുതുവിശേഷം

ചിങ്ങം 1 ആയ ഇന്ന് ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി കാവ്യാ മാധവൻ എത്തിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 03:50 PM IST
  • കാവ്യാ മാധവന്റെ ഒഫീഷ്യൽ ഇൻസ്റ്റാ​ഗ്രാം പേജ് തുടങ്ങിയിരിക്കുകയാണ്.
  • ചിങ്ങപ്പുലരിയിൽ കാവ്യ പങ്കുവെച്ച വിശേഷം ഇതാണ്. കാവ്യാ ഫാൻസ് ഇത് ആഘോഷമാക്കിയിരിക്കുകയാണ്.
  • ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് മാത്രമാണ് നിലവിൽ കാവ്യ ഫോളോ ചെയ്യുന്നത്.
Kavya Madhavan: ഒടുവിൽ ആ സന്തോഷം ആരാധകരെ അറിയിച്ചു; ഇതാണ് കാവ്യ പങ്കുവെച്ച പുതുവിശേഷം

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുന്ന കാവ്യ പൊതു പരിപാടികളിലൊക്കെ സജീവമാണ്. കാവ്യയുടെയും ദിലീപിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപര്യമാണ്. ഒപ്പം മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല കാവ്യാ മാധവൻ. സിനിമ പ്രമോഷനുകൾക്കായി മാത്രമാണ് ദിലീപും സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. 

പൊതുപരിപാടികളിൽ ഇവർ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഷെയർ ചെയ്ത് വൈറലാക്കുകയാണ് പതിവ്. ഇപ്പോഴിതാ കാവ്യയുടെ പുതിയ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു സർപ്രൈസ് കാവ്യ പുറത്തുവിടാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 

കാവ്യ വീണ്ടും ​ഗർഭിണിയാണോ എന്ന തരത്തിലുള്ള വാർത്തകളാണ് കൂടുതലായും പുറത്തുവന്നത്. മഹാലക്ഷ്മിക്ക് കൂട്ടായി ഒരാൾ കൂടി വരാൻ പോകുന്നു എന്നായിരുന്നു വാർത്തകൾ. കാവ്യ വീണ്ടും സിനിമയിലേക്ക് വരുന്നു എന്നും ചിലർ പറഞ്ഞിരുന്നു. കാവ്യയുടെ ഫാൻസ് ആയ പെൺപടയാണ് സർപ്രൈസുമായ നടി എത്തുന്നു എന്ന കാര്യം പങ്കുവെച്ചത്. ഇപ്പോഴിതാ ചിങ്ങം 1 ആയ ഇന്ന് ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി കാവ്യ എത്തിയിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ കാവ്യ സജീവമല്ല എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇനിയിതാ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം തിരഞ്ഞെടുത്തിരിക്കുകയാണ് താരം. കാവ്യാ മാധവന്റെ ഒഫീഷ്യൽ ഇൻസ്റ്റാ​ഗ്രാം പേജ് തുടങ്ങിയിരിക്കുകയാണ്. ചിങ്ങപ്പുലരിയിൽ കാവ്യ പങ്കുവെച്ച വിശേഷം ഇതാണ്. കാവ്യാ ഫാൻസ് ഇത് ആഘോഷമാക്കിയിരിക്കുകയാണ്. ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് മാത്രമാണ് നിലവിൽ കാവ്യ ഫോളോ ചെയ്യുന്നത്. മീരാ നന്ദൻ, ലാൽ ജോസ്, അനു സിത്താര തുടങ്ങി സെലിബ്രിറ്റികൾ കാവ്യയെ ഫോളോ ചെയ്യുന്നുണ്ട്. നടി, നർത്തകി, അമ്മ, ലക്ഷ്യ സിഇഒ എന്നെല്ലമാണ് കാവ്യ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 

കാവ്യയുടെ ഇൻസ്റ്റാഗ്രാം പേജ്

2016ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ചത്. അടൂർ ​ഗോപാലകൃഷ്ണൻ ഒരുക്കിയ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News