Karipur flight crash: മരണമടഞ്ഞ വിംഗ് കമാൻഡർ സാത്തേക്ക് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്

കരിപ്പൂർ വിമാന ദുരന്തത്തിന്റെ വാർത്ത വന്നപ്പോഴേ ആദ്യം സ്ഥിരീകരിച്ചതും ഈ പൈലറ്റിന്റെ മരണമായിരുന്നു.  

Last Updated : Aug 8, 2020, 10:43 AM IST
    • കരിപ്പൂർ വിമാന ദുരന്തത്തിന്റെ വാർത്ത വന്നപ്പോഴേ ആദ്യം സ്ഥിരീകരിച്ചതും ഈ പൈലറ്റിന്റെ മരണമായിരുന്നു.
    • 30 വർഷത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാത്തേ. ഇന്ത്യൻ എയർഫോഴ്സിന്റെ കരുത്തുറ്റ കമാൻഡർ ആയിരുന്നു അദ്ദേഹം.
Karipur flight crash: മരണമടഞ്ഞ വിംഗ് കമാൻഡർ സാത്തേക്ക് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്

കരിപ്പൂർ വിമാനദുരന്തത്തിൽ മരണമടഞ്ഞ വിംഗ് കമാൻഡർ ദീപക് വസന്ത് സാത്തേക്ക് (Deepak Wasanth Sathe)ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര താരം പൃഥ്വിരാജ്.  ഫെയ്സ് ബുക്കിലൂടെയാണ് പൃഥ്വിരാജ് ആദരാഞ്ജലി അർപ്പിച്ചത്. 

'നമുക്കിടയിലുണ്ടായ സംഭാഷണങ്ങൾ എന്നും ഓർത്തിരിക്കുമെന്നും  പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.  കരിപ്പൂർ വിമാന ദുരന്തത്തിന്റെ വാർത്ത വന്നപ്പോഴേ ആദ്യം സ്ഥിരീകരിച്ചതും ഈ പൈലറ്റിന്റെ മരണമായിരുന്നു.  30 വർഷത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാത്തേ. ഇന്ത്യൻ എയർഫോഴ്സിന്റെ കരുത്തുറ്റ കമാൻഡർ ആയിരുന്നു അദ്ദേഹം.   

നാഷണൽ ഡിഫൻസ് അക്കാഡമിയുടെ അൻപത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്.  ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സുദീര്‍ഘ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോട്ടിക്‌സ് ലിമിറ്റഡില്‍ ടെസ്റ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

Also read: Karipur flight crash: കേന്ദ്രമന്ത്രി വി. മുരളീധരൻ കരിപ്പൂരിലെത്തി

വിവിധ വിമാനങ്ങള്‍ പറത്തി പരിചയമുള്ള അദ്ദേഹം പലതവണ മോശപ്പെട്ട കാലാവസ്ഥകളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വിമാനാപകടവും അദ്ദേഹത്തിന്റെ മരണവും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലയെന്നത് ഒരു സത്യമാണ്. കരിപ്പൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി എന്നാണ് റിപ്പോർട്ട്.  കൂടാതെ മരിച്ചവരിൽ ഒരാൾക്ക് കോറോണ പോസിറ്റീവ് എന്ന് റിപ്പോർട്ട്.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. 

Trending News