തുടക്കം മുതലേ ഹിറ്റുകളുമായി എത്തിയ കരിക്ക് ടീമിന്റെ പുതിയ വെബ് സീരീസ് ശ്രദ്ധ നേടുന്നു. സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന പേരിൽ കരിക്ക് ഫ്ലിക്കിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ സീരീസ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ എട്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. അനു കെ അനിയനാണ് ഈ സീരീസിലെ പ്രധാന കഥാപാത്രം. അനു ഇതുവരെ ചെയ്ത എല്ലാ സീരീസുകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസുകളിൽ ഒരു പ്രത്യേക ഇടം നേടിയിരുന്നു. ഓരോ കഥാപാത്രങ്ങളും മികവുറ്റതാക്കി മാറ്റാൻ അനുവിന് സാധിച്ചു എന്നതാണ് ഇതിന് കാരണം.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയ്ക്ക് മുൻപ് ഇറങ്ങിയ 'കലക്കാച്ചി' എന്ന കരിക്ക് സീരിസിലെ അനുവിന്റെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിദ്ധാര്‍ത്ഥ് കെ.ടിയാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന സെബാസ്റ്റ്യന്‍ എന്ന യുവാവിന്റെ കഥയാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയിൽ പറയുന്നത്.
കരിക്കിലെ മറ്റ് താരങ്ങളായ കിരണ്‍, അര്ജുന് രത്തന്‍ എന്നിവരും സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയിലുണ്ട്. നിഖിൽ പ്രസാദ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ, സ്ക്രീന്‍ പ്ലേ- ആദിത്യന് ചന്ദ്രശേഖര്‍, എഡിറ്റര്‍- പിന്റോ വര്‍ക്കി, സംഗീതം- വിഷ്ണു വര്‍മ, സൗണ്ട് ഡിസൈന്‍- ജിഷ്ണു റാം, ആര്‍ട്ട് ടീം- അജയ് കൃഷ്ണന്, അനെക്സ് നെല്ലിക്കല്‍, ഡയറക്ഷന്‍ ടീം-മുഹമ്മദ് ജസീം, സച്ചിന് രാജു, അദ്വൈത്ത് എം.ആര്, വി.എഫ്.എക്സ്- ബിനോയ് ജോണ്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...