International Women's Day യിൽ തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്ക് വെച്ച് Kareena Kapoor

കരീന കപൂർ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ ചിത്രം വനിതാ ദിനത്തിൽ പങ്ക് വെച്ചു. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത ചിത്രമാണ് കരീന പങ്ക് വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 12:12 PM IST
  • കരീന കപൂർ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ ചിത്രം വനിതാ ദിനത്തിൽ പങ്ക് വെച്ചു.
  • തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത ചിത്രമാണ് കരീന പങ്ക് വെച്ചത്.
  • താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും(Kareena Kapoor) ഫെബ്രുവരി 21 നാണ് ആൺകുഞ്ഞ് പിറന്നത്.
  • മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്.
International Women's Day യിൽ തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്ക് വെച്ച് Kareena Kapoor

Mumbai: കരീന കപൂർ (Kareena Kapoor) തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ ചിത്രം വനിതാ ദിനത്തിൽ പങ്ക് വെച്ചു. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത ചിത്രമാണ് കരീന പങ്ക് വെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നദി ചിത്രം പങ്ക് വെച്ചത്. തിങ്കളാഴ്ച്ച വനിത ദിനാശംസകൾക്കൊപ്പമാണ് നടി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം ആരാധകർ കുഞ്ഞിന്റെ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിയ്ക്കുകയായിരുന്നു

വനിതാ ദിനത്തിൽ (Womens Day) ചിത്രം പങ്ക് വെച്ച ചലച്ചിത്ര താരം ചിത്രത്തോടൊപ്പം സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്തതായി ഈ ലോകത്ത് ഒന്നും ഇല്ലെന്നും എന്റെ പ്രിയപ്പെട്ടവർക്ക് വനിതാ ദിനാശംസകൾ എന്നും കുറിച്ചിരുന്നു. സൈഫ് അലി ഖാൻ (Saif Ali Khan) തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ആൺകുട്ടി ജനിച്ച വിവരം അറിയിച്ചത്. എന്നാൽ കരീന കപൂർ ഇട്ട ചിത്രത്തിലും കുട്ടിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല.

ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ

കുട്ടി ജനിച്ച ശേഷം കരീനയും സൈഫും കുട്ടിയുടെ ഒരു വിവരവും പുറത്ത് വിട്ടിരുന്നില്ല, കുട്ടിയുടെ ഒരു ചിത്രമോ പേരോ ഒന്നും പുറത്ത് വരാൻ ഇവർ ഇനിയും അനുവദിച്ചിട്ടില്ല. ഇവരുടെ 4 വയസ്സുള്ള മകൻ തൈമൂർ അലി ഖാൻ (Taimur Ali Khan) ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ഇവരുടെ സുഹൃത്തുക്കളും വീട്ടുകാരും ഇവരെ സന്ദർശിച്ച വിവിധ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ കരീനയുടെ മാതാപിതാക്കളായ ബബിത കപൂർ, രണ്ധീർ കപൂർ, കരിഷ്മ കപൂർ, സൈഫിന്റെ കുടുംബം എന്നിവരും ഉൾപ്പെടും.

ALSO READ: International Women's Day 2021: മലയാളത്തിലെ മികച്ച 5 ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകൾ

താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും (Kareena Kapoor) ഫെബ്രുവരി 21 നാണ് ആൺകുഞ്ഞ് പിറന്നത്. മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം തന്നെ  ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.

2016ലാണ് താരദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം പേർ തേടുന്ന കുട്ടിയാണ് താരദമ്പതികളുടെ ആദ്യ കുട്ടി തൈമൂർ അലിഖാൻ (Taimur Ali Khan)രണ്ടാമത്തെ കുട്ടിക്ക് ജനിക്കുന്നതിന്  മുൻപ് തന്നെ താരങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ​ഗർഭാവസ്ഥയിലും തന്റെ സിനിമാ തിരക്കുകളിലായിരുന്നു കരീന. അമീർഖാൻ നായകനാവുന്ന ലാൽ സിങ്ങ് ചദ്ദയിൽ  താരം അഭിനയിക്കുന്നുണ്ട്.കരൺ ജോഹറിന്റെ താക്കത്തിലും കരീന പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ALSO READ: ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ

ആദിപുരുഷ്,ഭൂത് പോലീസ്,ബണ്ടി ഒാർ ബബ്ലി തുടങ്ങിയവയാണ സെയ്ഫ് അലിഖാന്റ ചിത്രങ്ങൾ.2012ലാണ് കരീന കപൂറും സെയ്ഫ് അലിഖാനും (Saif Ali Khan) വിവാഹിതരായത്. 2004ലാണ് സെയ്ഫ് ആദ്യ ഭാര്യ അമൃത സിംഗുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്. 

അമൃത സിംഗുമായുള്ള വിവാഹ ബന്ധത്തിൽ സൈഫിന് രണ്ട് മകളാണുള്ളത്. ഇബ്രാഹിമും സാറ അലി ഖാനും. ഇബ്രാഹിമിന് 20 വയസ്സായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച സൈഫ് അലി ഖാനും കരീനയും ഒരു പാർട്ടി നടത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News