Kareena Kapoor and Saif Ali Khan ദമ്പതികൾക്ക് ആൺകുഞ്ഞ്, ചിത്രങ്ങൾ പങ്ക് വെച്ച് താരങ്ങൾ

താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും(Kareena Kapoor) ആൺകുഞ്ഞ് പിറന്നതാണ് സിനിമാ ലോകത്തെ വാർത്തകളിലൊന്ന്. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം തന്നെ  ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 11:29 AM IST
  • 2016ലാണ് താരദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്.
  • സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം പേർ തേടുന്ന കുട്ടിയാണ് താരദമ്പതികളുടെ ആദ്യ കുട്ടി തൈമൂർ അലിഖാൻ
  • രണ്ടാമത്തെ കുട്ടിക്ക് ജനിക്കുന്നതിന് മുൻപ് തന്നെ താരങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.
Kareena Kapoor and Saif Ali Khan ദമ്പതികൾക്ക് ആൺകുഞ്ഞ്, ചിത്രങ്ങൾ പങ്ക് വെച്ച് താരങ്ങൾ

മുംബൈ: താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും(Kareena Kapoor) ആൺകുഞ്ഞ് പിറന്നതാണ് സിനിമാ ലോകത്തെ വാർത്തകളിലൊന്ന്. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം തന്നെ  ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.

2016ലാണ് താരദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം പേർ തേടുന്ന കുട്ടിയാണ് താരദമ്പതികളുടെ ആദ്യ കുട്ടി തൈമൂർ അലിഖാൻ(Taimur Ali Khan)രണ്ടാമത്തെ കുട്ടിക്ക് ജനിക്കുന്നതിന്  മുൻപ് തന്നെ താരങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ​ഗർഭാവസ്ഥയിലും തന്റെ സിനിമാ തിരക്കുകളിലായിരുന്നു കരീന. അമീർഖാൻ നായകനാവുന്ന ലാൽ സിങ്ങ് ചദ്ദയിൽ  താരം അഭിനയിക്കുന്നുണ്ട്.കരൺ ജോഹറിന്റെ താക്കത്തിലും കരീന പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ALSO READDrishyam 2 Release ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം, തിയറ്ററിൽ റിലീസ് ചെയ്യാത്ത Mohanlal ചിത്രം എങ്ങനെ ഓൺലൈനിലൂടെ കാണാം

ആദിപുരുഷ്,ഭൂത് പോലീസ്,ബണ്ടി ഒാർ ബബ്ലി തുടങ്ങിയവയാണ സെയ്ഫ് അലിഖാന്റ ചിത്രങ്ങൾ.2012ലാണ് കരീന കപൂറും സെയ്ഫ് അലിഖാനും(Saif Ali Khan) വിവാഹിതരായത്. 2004ലാണ് സെയ്ഫ് ആദ്യ ഭാര്യ അമൃത സിംഗുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്. ഇബ്രാഹിം അമൃത സിംഗിലെ മറ്റൊരു മകനാണ്. 2016ലാണ് കരീന- സെയ്ഫ് ദമ്പതികൾക്ക് തൈമൂർ ജനിച്ചത്. തൈമൂറിന് ഈവർഷം നാല് വയസ് പൂർത്തിയാകും.

ALSO READ Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News