ന്യൂഡല്‍ഹി: ബോളിവുഡിലെ 'മൂവി മാഫിയ'യ്ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത്. 'മൂവി മാഫിയ ഏതു നിമിഷവും എന്റെ ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കിയേക്കാം' എന്നാണ് കങ്കണ (Kangana Ranaut) തന്റെ ഏറ്റവും പുതിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏകീകൃതമാണെന്ന കരുതലാണ് 'മൂവി മാഫിയ'യ്ക്ക് ഉള്ളതെന്നും അതുക്കൊണ്ട് ഉള്ള സമയം അത് തുറന്നുകാട്ടാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും കങ്കണ പറഞ്ഞു.
ദീപിക അവാര്‍ഡ് നിരസിച്ചപ്പോള്‍ ആലിയ ഒരു നാണവുമില്ലാതെ പുരസ്കാരം വാങ്ങി...
"എന്റെ ചങ്ങാതിമാർക്ക് എന്റെ സംഭാഷണങ്ങൾ ഏകീകൃതമായി തോന്നിയേക്കാം. പ്രത്യേകിച്ച് ചലച്ചിത്ര മാഫിയകള്‍ക്കും, അവരുടെ രാജ്യദ്രോഹ- ഹിന്ദുഫോബിക് റാക്കറ്റിനും. എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവർക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും, എനിക്ക് പങ്കിടാൻ ധാരാളം കാര്യങ്ങളുണ്ടെങ്കിലും. അവ തുറന്നുകാട്ടാൻ ഈ സമയം ഞാന്‍ വിനിയോഗിക്കും." -കങ്കണ കുറിച്ചു.
My friends here may find my talks unidimensional, mostly directed at movie mafia,their antinational and Hinduphobic racket.I know my time is limited here,they can get my account suspended any minute, even though I have a lot to share but I must utilise this time to expose them
— Team Kangana Ranaut (@KanganaTeam) August 17, 2020
Viral Video: അര്‍ണാബിന്റെ ലൈവ് ഷോയിക്കിടെ പൊങ്കല്‍ കഴിച്ച് ചലച്ചിത്ര താരം!!
വ്യക്തിപരമായി ട്വിറ്റര്‍ ഹാന്‍ഡില്‍ ഇല്ലാത്ത കങ്കണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈക്കാര്യം ചെയ്യുന്നത് താരത്തിന്റെ ടീമാണ്. മാര്‍ച്ചില്‍ ലോക്ക്ഡൌണ്‍ ആരംഭിച്ചത് മുതല്‍ മണാലിയില്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയാണ് കങ്കണ. കങ്കണയുടെ സുരക്ഷയ്ക്കായി അടുത്തിടെ താരത്തിന്റെ വീട്ടില്‍ പൂജകള്‍ നടന്നിരുന്നു.