Kaduva Movie T Shirt : റിലീസിന് മുമ്പ് ടീഷർട്ട് പുറത്തിറക്കി കടുവയുടെ അണിയറ പ്രവർത്തകർ; ഏറ്റെടുത്ത് ആരാധകർ

Kaduva Movie T Shirt : ടീ ഷർട്ട് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രം ജൂൺ 30 നാണ് തീയേറ്ററുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 12:41 PM IST
  • റിലീസിന് മുന്നോടിയായി ഔദ്യോഗിക ടീ ഷർട്ട് പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ ടീം.
  • ടീ ഷർട്ട് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
  • ചിത്രം ജൂൺ 30 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
  • പൃഥ്വിരാജിന്റെ പുതിയ മാസ് ആക്ഷൻ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Kaduva Movie T Shirt : റിലീസിന് മുമ്പ് ടീഷർട്ട് പുറത്തിറക്കി കടുവയുടെ അണിയറ പ്രവർത്തകർ; ഏറ്റെടുത്ത് ആരാധകർ

കൊച്ചി  : പൃഥ്വിരാജ് - ഷാജി കൈലാസ്  കൂട്ട് കെട്ടിലെത്തുന്ന ചിത്രം കടുവ ഉടൻ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ഔദ്യോഗിക ടീ ഷർട്ട് പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ ടീം. ടീ ഷർട്ട് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രം ജൂൺ 30 നാണ് തീയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജിന്റെ പുതിയ മാസ് ആക്ഷൻ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ചിത്രത്തിന് പാൻ ഇന്ത്യ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആകെ 5 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ടീസറുകളും പോസ്റ്ററുകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്.

ALSO READ: Kaduva Teaser 2 : "അതിനം കടുവയാ, നല്ല ഒന്നാന്തരം കടുവ"; മാസായി പൃഥ്വിരാജ്, കടുവയുടെ പുതിയ ടീസറെത്തി

ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ ചിത്രത്തിൻറെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻ പരിപാടികൾ പുരോഗമിച്ച് വരികെയാണ്.

ഒരു  യഥാർഥ സംഭവത്തെ  ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ.  കേരളത്തിലെ 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രമാണ് കടുവ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News