ടീസറും ട്രെയിലറും പാട്ടുകളും ഒക്കെ കണ്ട് പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകിയിരുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കുലെ രണ്ട് കാതൽ. പ്രതീക്ഷയ്ക്ക് ഒരുതരത്തിലും മങ്ങലേറ്റിട്ടില്ല എന്ന് തന്നെയാണ് സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം. ഒരു വിഘ്നേശ് ശിവൻ പടത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നോ അത് സ്ക്രീനിൽ കാണാൻ സാധിച്ചിട്ടുണ്ട്. ചിത്രം ഉടനീളം ട്രെയിലറിലും ടീസറിലും എല്ലാം കണ്ട അതേ കോമഡി എന്റർടെയിനർ മൂഡിൽ തന്നെയാണ്.
ഒരു ജീവിതത്തിൽ രണ്ട് പ്രണയം ഉണ്ടാവുകയും അതിൽ പെട്ട് പോകുന്ന കാമുകനെയും വളരെ രസകരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ വിഘ്നേഷ് ശിവന് സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ ഉടനീളമുള്ള കോമഡി കൃത്യമായ മീറ്ററിൽ പ്രേക്ഷന് ലഭിക്കുന്നുണ്ട്. ചിത്രത്തിൽ സാമന്തയും നയൻ താരയും മത്സരിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥയിലും അതനുസരിച്ചുള്ള സ്ക്രീൻ സ്പേസും ഇരുവർക്കും ലഭിച്ചിട്ടുണ്ട്.
Also Read: 'കാതുവാക്കിലെ രണ്ടു കാതൽ' ഏപ്രിൽ 28ന്, ചിത്രീകരണം പൂർത്തിയായി; ചിത്രങ്ങൾ പങ്കുവച്ച് സാമന്ത
വിജയ് സേതുപതി പതിവുപോലെ പ്രതീക്ഷ തെറ്റിച്ചില്ല. പ്രധാന ആകർഷണം ചിത്രത്തിലെ കോമഡി തന്നെയാണ്. അനിരുദ്ധിന്റെ സംഗീതം എല്ലാ തവണത്തെ പോലെ മികച്ചതായി തന്നെ നിവൽക്കുന്നുണ്ട്. നാൻ പിഴൈ എന്ന ഗാനം തീയേറ്ററിൽ മറ്റൊരു ഫീൽ ഉണ്ടാക്കി. ഒരു മുഴുനീള കോമഡി എന്റർടെയ്നർ പ്രതീക്ഷിച്ചാൽ നൂറ് ശതമാനം സംതൃപ്തിയും ചിത്രം പ്രേക്ഷകന് സമ്മാനിക്കും.
വിഘ്നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാത്തുവാക്കിലെ രണ്ട് കാതൽ. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും അഭിനയിച്ചിട്ടുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. സാമന്തയുടെ പിറന്നാൾ ദിവസമാണ് കാത്തുവാക്കിലെ രണ്ട് കാതൽ റിലീസ് ചെയ്തിരിക്കുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയും തിരക്കഥയും വിഘ്നേഷ് ശിവന്റേത് തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...