Kaathu Vaakula Rendu Kadhal Trailer : "കാതുവാക്കുള രണ്ടു കാതൽ" ; വിജയ് സേതുപതി - നയൻ‌താര ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു

Kaathu Vaakula Rendu Kadhal Release Date : ചിത്രം ഏപ്രിൽ 28 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 08:59 PM IST
  • ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
  • ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്.
  • ചിത്രം ഏപ്രിൽ 28 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Kaathu Vaakula Rendu Kadhal Trailer : "കാതുവാക്കുള രണ്ടു കാതൽ" ; വിജയ് സേതുപതി - നയൻ‌താര ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു

ചെന്നൈ  :  വിജയ് സേതുപതി,  നയൻ‌താര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാതുവാക്കുള രണ്ടു കാതലിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്. ചിത്രം ഏപ്രിൽ 28 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടി  പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

ALSO READ: No Way Out Review : "പടം എനിക്ക് ഇഷ്ടപ്പെട്ടില്ല"; നോ വേ ഔട്ട് സിനിമയിൽ ഒന്നുമില്ലെന്ന് രമേശ് പിഷാരടിയുടെ മകൾ

ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രണ്ടു കാതലിന് ഉണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെയും  റൗഡി പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.  ലളിത് കുമാർ എസ്.എസും നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വിഘ്നേശ് ശിവൻ തന്നെയാണ്. 

വിജയ് സേതുപതി,  നയൻ‌താര, സാമന്ത എന്നിവർ എന്നിവരെ കൂടാതെ കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇഫാർ മീഡിയ- റാഫി മതിരയാണ്.

നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ "ഇത് നമ്മ ആൾ", "കോലമാവ് കോകില" എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര തന്നെയായിരുന്നു. ഇപ്പോൾ നയൻതാര ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലുടെ ഹാട്രിക് വിജയം ഉറപ്പാക്കിയിരിക്കുകയാണ്.ഏപ്രിൽ 28 ന് പെരുന്നാൾ റിലീസായി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയ്യറ്ററുകളിലെത്തിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News