മലയാള സിനിമയിൽ വീണ്ടും വേർപിരിയൽ; നടി Ann Augustine നും Jomon John ഉം വിവാഹമോചിതരാകുന്നു

വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ നൽകിയിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Jan 29, 2021, 04:58 PM IST
  • ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നോയെന്ന് പുറം ലോകം അറിഞ്ഞിരുന്നില്ലയെങ്കിലും വാർത്ത സത്യമാണെന്ന് ജോമോൻ പറഞ്ഞു.
  • പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിനാണ് ജോമോൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
  • ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും ഒരുമിച്ച് ഇങ്ങനൊരു തീരുമാനമെടുത്തത് എന്നാണ് ജോമോൻ പറയുന്നത്.
മലയാള സിനിമയിൽ വീണ്ടും വേർപിരിയൽ; നടി Ann Augustine നും  Jomon John ഉം വിവാഹമോചിതരാകുന്നു

സെലിബ്രിറ്റികൾക്കിടയിൽ വിവാഹമോചനം ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് എന്ന് നമുക്ക് നിസംശയം പറയാം അല്ലേ.  എത്ര നടിനടൻമാരാണ് വലിയ ആഡംബരത്തോടെയും ആഘോഷത്തോടെയും ഒന്നായി ചേർന്നത്.  കുറച്ചു നാളുകൾ കഴിയുമ്പോൾ കേൾക്കും അവർ വിവാഹമോചിതരായി എന്ന്. 

ആ നിരയിലേക്ക് ഇതാ പുതിയ രണ്ടു പേരുകൾ കൂടി.   മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയ നടി ആൻ അഗസ്റ്റിനും (Ann Augustine) ഭർത്താവ് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമാണ്.  വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ (Jomon T John) ചേർത്തല കുടുംബ കോടതിയിൽ നൽകിയിട്ടുണ്ട് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നോയെന്ന് പുറം ലോകം അറിഞ്ഞിരുന്നില്ലയെങ്കിലും വാർത്ത സത്യമാണെന്ന് ജോമോൻ പറഞ്ഞു.  പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിനാണ് ജോമോൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും ഒരുമിച്ച് ഇങ്ങനൊരു തീരുമാനമെടുത്തത് എന്നാണ് ജോമോൻ പറയുന്നത്. 

Also Read: ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി 
 

 

ജോമോൻ കൊടുത്ത ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി 9 ന് കുടുംബ കോടതിയിൽ ഹാജരാകൻ  ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.  മലയാളികൾക്ക് സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ (Ann Augustine). സിനിമയിൽ മിന്നിനിൽക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ ജോമോനുമായി പ്രണയത്തിലാകുന്നത്.  ഇവരുടെ പ്രണയത്തെക്കുറിച്ച് നിറയെ ഗോസിപ്പുകളും വന്നിരുന്നു.  രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും 2014 ഫെബ്രുവരി 2 നാണ് വിവാഹിതരാകുന്നത്.  

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു ആൻ.  ഇതിനിടയിലാണ് ഏഴ് വർഷം നീണ്ടുനിന്ന ദാമ്പത്യം ഇരുവരും അവസാനിപ്പിക്കുകയാണ് എന്ന വാർത്ത വരുന്നത്.  ഈ വാർത്ത പെട്ടെന്ന് വൈറലാകുകയും ചെയ്തു.  അടുത്തിടെ പൊതുവേദികളിലും ടെലിവിഷനിലുമൊക്കെ ആൻ അഗസ്റ്റിനെ (Ann Augustine) കാണാറുണ്ടായിരുന്നു.  സോഷ്യൽ മീഡിയയിലും താരം സജീവമാണ്.   

ആൻ അഗസ്റ്റിൻ വെള്ളിത്തിരയിലെത്തുന്നത് 2010 ൽ ആണ്.  'എൽസമ്മ എന്ന ആൺകുട്ടി' എന്നതായിരുന്നു സിനിമ.  ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും (State award)  താരം നേടിയിരുന്നു.  അടുത്തിടെ ജയസൂര്യയുമായി ഒരു സിനിമയിൽ എത്തുന്നുവെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ടായിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News