Major Sandeep Unnikrishnan Film: മേജർ ജൂലൈയിൽ റിലീസിന്

ജൂലൈ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 01:22 PM IST
  • മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക.
  • ഹിന്ദിയിലും തെലുങ്കിലും ഒരു പോലെയാണ് ചിത്രം ഷൂട്ട് ചെയ്തത്.
  • ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
Major Sandeep Unnikrishnan Film: മേജർ ജൂലൈയിൽ റിലീസിന്

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ(Major Sandeep Unnikrishnan) ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മേജർ ജൂലൈയിൽ റിലീസിന് ഒരുങ്ങുന്നു. ജൂലൈ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ  ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക് 

2008ലെ മുംബൈ ഭീകരാക്രമണം പ്രമേയമാകുന്ന ചിത്രത്തിൽ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക. ശോഭിത ദുലിപാല,സായ് മഞ്ജേർക്കർ എന്നിവരാണ് മറ്റ് താരങ്ങൾ.
 
ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഡിസംബറിൽ തന്നെ എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരു പോലെയാണ് ചിത്രം ഷൂട്ട് ചെയ്തത്.നേരത്തെ മേജര്‍(Major) സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG)അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്യം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന്  അശോക ചക്ര(Ashokchakra) നൽകി ആ​ദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News