NTR 30 : ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി കപൂർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

NTR 30 Updates : ജാൻവി കപൂറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബോളിവുഡ് താരം എൻടിആർ 30ന്റെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നുയെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 06:51 PM IST
  • ജനതാ ഗാരേജിന് ശേഷം ജുനിയർ എൻടിആറും കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എൻടിആർ 30.
  • ഈ മാസം അവസാനത്തോടെ സിനിമയുടെ പേര് ഉൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
  • നിലവിൽ സിനിമയുടെ പ്രീ-പ്രൊക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
  • ജാൻവിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകരുടെ പ്രഖ്യാപനം.
NTR 30 : ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി കപൂർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

ജൂനിയർ എൻടിആറിന്റെ  കരിയറിലെ 30-ാമത്തെ ചിത്രമായ എൻടിആർ 30ലൂടെ  (താൽക്കാലിക നാമം) ബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്ന വിശേഷണത്തോടെയാണ് നിർമ്മാതാക്കൾ ബോളിവുഡ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനതാ ഗാരേജിന് ശേഷം ജുനിയർ എൻടിആറും കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എൻടിആർ 30. ഈ മാസം അവസാനത്തോടെ സിനിമയുടെ പേര് ഉൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ സിനിമയുടെ പ്രീ-പ്രൊക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ജാൻവിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകരുടെ പ്രഖ്യാപനം. ആർആർആറിലെ എൻടിആറിനെ ഒരു ഇതിഹാസമെന്ന് ജാൻവി മുൻപ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ എൻടിആറിനൊപ്പം അഭിനയിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എൻ‌ടി‌ആർ 30ൽ ബോളിവുഡ് താരത്തിന് ആക്ഷനൊപ്പം വൈകാരിക മുഹൂർത്തങ്ങളുമാണ് കാത്തിരിക്കുന്നത്. 2024 ഏപ്രിൽ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

ALSO READ : Tiger Nageswara Rao Movie: ടൈഗർ നാഗേശ്വര റാവു അവസാന ഷെഡ്യൂളിന് തുടക്കമായി

യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും ഹരികൃഷ്ണ കെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ. രത്‌നവേലു ഛായാഗ്രഹണവും സാബു സിറിലുമാണ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ എന്റർടെയ്നർ ആയ  ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്. അനിരുദ്ധാണ് സംഗീതം. പിആർഒ- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News