Japan OTT Udpates : കാർത്തി നായകനായി എത്തിയ ചിത്രം ജപ്പാൻ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ഡിസംബർ 11ന് മുതൽ ആരംഭിക്കും. നെറ്റ്ഫ്ലികിസിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം. തമിഴിന് പുറമെ തലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം സംപ്രേഷണം ചെയ്യും. നവംബർ 10നാണ് ജപ്പാൻ തിയറ്ററുകളിൽ റിലീസായത്. എന്നാൽ കാർത്തി ചിത്രത്തിന് പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ജപ്പാൻ. കാർത്തിയുടെ നായികയായിൽ ചിത്രത്തിൽ എത്തിയത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ ചേർന്നാണ് ജപ്പാൻ നിർമിച്ചിരിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് ' ജപ്പാൻ'. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ' ജപ്പാൻ ' ചിത്രീകരിച്ചിരിക്കുന്നത്.
ALSO READ : Yash 19 : കെജിഎഫിന് ശേഷം ഒന്നര വർഷത്തെ ഇടവേള, ഇനി അടുത്ത ചിത്രം; യഷ് 19ന്റെ ടൈറ്റിൽ പ്രഖ്യാപന തീയതി പുറത്ത്
Intha kadhai-la thimingalam sikkuma sikkadha nu paaka neenga ready ah? #Japan, coming to Netflix in Tamil, Telugu, Malayalam and Kannada on 11 Dec! pic.twitter.com/rLWRBVyL6N
— Netflix India South (@Netflix_INSouth) December 4, 2023
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ - അരസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.