Jailer Box Office: അവധി ദിനം, ഇന്ന് എത്ര നേടും രജനി ചിത്രം? 'ജയിലർ' ഇതുവരെ നേടിയത്

വിദേശത്തും വലിയ സ്വീകാര്യതയാണ് രജനികാന്ത് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 38 കോടിയെങ്കിലും ഇന്ന് നേടാനാകുമെന്നാണ് പ്രതീക്ഷ. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 12:16 PM IST
  • ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം 5 ദിവസം പിന്നിടുമ്പോൾ 350 കോടി പിന്നിട്ടിരിക്കുകയാണ്.
  • ഇന്ത്യയിൽ നിന്ന് മാത്രം 28 കോടിയാണ് ഇന്നലെ ചിത്രത്തിന് നേടാനായത്.
  • 178.60 കോടിയാണ് 5 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും ജയിലർ നേടിയത്.
Jailer Box Office: അവധി ദിനം, ഇന്ന് എത്ര നേടും രജനി ചിത്രം? 'ജയിലർ' ഇതുവരെ നേടിയത്

ആ​ഗോളതലത്തിൽ 300 കോടി ക്ലബിൽ കടന്നിരിക്കുകയാണ് ജയിലർ. രജനികാന്തിന്റെയും നെൽസന്റെയും തിരിച്ചു വരവ് എന്ന് തന്നെ ഈ ചിത്രത്തെ പറയാം. മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, വിനായകൻ, തമന്ന, രമ്യാ കൃഷ്ണൻ തുടങ്ങിയവർ കൂടി അണിനിരന്നപ്പോൾ തിയേറ്റർ കണ്ടത് ഒരു കൊടുങ്കാറ്റ് തന്നെയാണ്. ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം 5 ദിവസം പിന്നിടുമ്പോൾ 350 കോടി പിന്നിട്ടിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 300 കോടി കടന്ന ചിത്രത്തിന് ഇന്നലെ, ഓ​ഗസ്റ്റ് 14 തിങ്കളാഴ്ച വലിയ കളക്ഷൻ നേടാനായില്ല. ഇന്ത്യയിൽ നിന്ന് മാത്രം 28 കോടിയാണ് ഇന്നലെ ചിത്രത്തിന് നേടാനായത്. 178.60 കോടിയാണ് 5 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും ജയിലർ നേടിയത്. 

അതേസമയം ഇന്ന് സ്വാതന്ത്ര്യദിനമായതിനാൽ എല്ലാവർക്കും അവധി ദിവസമാണ്. അതുകൊണ്ട് തന്നെ കളക്ഷനിൽ വലിയൊരു കുതിപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. വിദേശത്തും വലിയ സ്വീകാര്യതയാണ് രജനികാന്ത് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 38 കോടിയെങ്കിലും ഇന്ന് നേടാനാകുമെന്നാണ് പ്രതീക്ഷ. 300 കോടി ക്ലബിൽ കയറുന്ന നാലാമത്തെ രജനികാന്ത് ചിത്രമാണ് ജയിലർ. എന്തിരൻ, കബാലി, എന്തിരൻ 2.0 എന്നിവയാണ് 300 കോടി ക്ലബിൽ കയറിയ മറ്റ് രജനികാന്ത് ചിത്രങ്ങൾ. 

അനലിസ്റ്റ് ഗ്രൂപ്പായ ആകാശവാണി അനുസരിച്ച്, ആദ്യ വാരാന്ത്യത്തിൽ ചിത്രം യുഎസിൽ നിന്ന് 33.45 കോടി രൂപ നേടിയതായി കണക്കാക്കുന്നു. അതേസമയം, യുഎഇയിൽ നിന്ന് ഏകദേശം 23.4 കോടി രൂപ നേടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 9.15 കോടി രൂപയും സൗദി അറേബ്യയിൽ നിന്ന് 3 കോടി രൂപയും ഓസ്‌ട്രേലിയയിൽ നിന്ന് 5.55 കോടി രൂപയും ന്യൂസിലൻഡിൽ നിന്ന് 68.2 ലക്ഷം രൂപയും ജയിലർ സ്വന്തമാക്കി. ബ്രിട്ടനിലും അയർലൻഡിലും കൂടി ചേർന്ന് 7.68 കോടിയും സിംഗപ്പൂരിൽ 6.78 കോടിയും നേടാനായി. കൂടാതെ, ചിത്രം മലേഷ്യയിൽ നിന്ന് 17.01 കോടിയും കാനഡയിൽ നിന്ന് 6.24 കോടിയും യൂറോപ്പ്, ശ്രീലങ്ക, മറ്റ് പ്രദേശങ്ങളിൽ നിന്ന് 13 കോടി രൂപയും നേടി.

അതേസമയം ജയിലറിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സംവിധായകനെയും താരങ്ങളെയും അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. ഉല​ഗനായകൻ കമൽഹാസനും രജനികാന്തിനെയും നെൽസണെയും വിളിച്ച് അഭിനനന്ദനം അറിയിച്ചു. 

അടിമുടി ഒരു രജനി ചിത്രമാണ് ജയിലര്‍. മാത്രമല്ല, മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മോഹന്‍ലാലിലനെ ജയിലറിൽ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിനൊപ്പമോ അതിനേക്കാള്‍ മുകളിലോ മോഹന്‍ലാല്‍ കഥാപാത്രം സ്‌കോര്‍ ചെയ്‌തെന്നാണ് ആരാധകരുടെ വാദം. ശിവരാജ് കുമാറിന്റെ പ്രകടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News