കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ യുട്യൂബർമാരുടെ വീടുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വിശദീകരണവുമായി ടെക് ഇൻഫ്ലുവെൻസർ സജു മുഹമ്മദ് (കോൾ മീ ഷസ്സാം). ഏഴ് പേർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം രാവിലെ ഏഴര മണിക്കെത്തി രാത്രി 10.15 വരെ പരിശോധന നടത്തിയെന്ന് ടെക് യുട്യൂബർ തന്റെ പുതിയ വീഡിയോയിലൂടെ പറഞ്ഞു. കാര്യങ്ങൾ എല്ലാ വിശദീകരിച്ചതിന് ശേഷം ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുയെന്ന് ഷസ്സാം അറിയിച്ചു. തന്റെ ചില രേഖകളിൽ അവ്യക്തതയുണ്ടെന്നും അതിൽ കൃത്യത വ്യക്തമാക്കിയാൽ മാത്രം മതിയെന്നും മറ്റ് പ്രശ്നങ്ങളൊന്നും തനിക്കെതിരെയില്ലെന്ന് യുട്യൂബർ വ്യക്തമാക്കി.
"അങ്ങനെ സിനിമയിൽ കണ്ട സാധനം നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ. ഗംഭീര എക്സ്പ്രീരയൻസായിരുന്നു. രാവിലെ എഴര മണിയായപ്പോൾ ഈ വീട്ടിൽ ഏഴ് പേരടങ്ങുന്ന സംഘമെത്തി. എട്ടരയ്ക്ക് പരിശോധന തുടങ്ങി, രാത്രി 10.15 വരെ ഇവിടെ തന്നെയുണ്ടായിരുന്നു" ഷസ്സാം തന്റെ വീഡിയോയിൽ പറഞ്ഞു. ഒരു പരിധിക്കപ്പറും പണം സമ്പാദിക്കുന്ന ഏതൊരു വ്യക്തിക്കും ആദായനികുതി വരും. കൃത്യമായി നികുതി അടച്ചില്ലെങ്കിൽ അവർ വീട്ടിൽ പരിശോധനയ്ക്ക് ഇതുപോലെ എത്തുമെന്ന് യുട്യൂബർ വ്യക്തമാക്കി.
തന്റെ കാര്യത്തിൽ കുറച്ച പണത്തിന്റെ സോഴ്സും അതിന്റെ നികുതിയും അടച്ച് കഴിഞ്ഞാൽ പ്രശ്നം മാറും. വേറെ പ്രശ്നം ഒന്നും തനിക്കെതിരെയില്ലയെന്ന് ഷസ്സാം കൂട്ടിച്ചേർത്തു. താൻ നേരത്തെ ഐടിആർ സമർപ്പിച്ചതാണ്, അതിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു, അതെ തുടർന്നുള്ള പരിശോധനയാണ് ഇന്നലെ നടന്നത്. കാര്യങ്ങൾ വന്ന ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും ചെയ്തുയെന്ന് ഷസ്സാം പറഞ്ഞു.
നടി പേർളി മാണി ഉൾപ്പെടെയുള്ള പത്തോളം യുട്യൂബർമാരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. ഒരുപാട് വരുമാനം ലഭിക്കുന്ന കേരളത്തിലുള്ള യുട്യൂബർമാർ കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന പരാതിക്ക് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഈ പരിശോധന. ഇത്തരത്തിൽ പരാതി ലഭിച്ചിട്ടുള്ള 30 ഓളം യുട്യൂബർമാരുടെ പട്ടികയാണ് ഐടി വിഭാഗത്തിന്റെ പക്കൽ ള്ളത്.
ഒരു മില്യൺ ഓളം പേർ പിന്തുടരുന്ന യുട്യൂബർമാർ പ്രതിവർഷം രണ്ട് കോടി രൂപ വാർഷിക വരുമാനം ഉണ്ടാക്കുന്നുണ്ടെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. എന്നാൽ ഇതിന് തക്കവണ്ണമുള്ള നികുതി ഇവരാരും അടക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...