Iratta Movie: ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ; 'ഇരട്ട'യുടെ റിലീസ് തീയതി പുറത്തുവിട്ടു

നവാ​ഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോജു ആ​ദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 11:29 AM IST
  • ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം.
  • മാർട്ടിൻ പ്രക്കാട്ട്-ജോജു ജോർജ് ഒരുമിച്ച നായാട്ടിന് ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു.
  • ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് മാർട്ടിൻ പ്രക്കാട്ടിനായിരുന്നു.
Iratta Movie: ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ; 'ഇരട്ട'യുടെ റിലീസ് തീയതി പുറത്തുവിട്ടു

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഇരട്ട'. ഇരട്ടയുടെ റിലീസ് തിയതി അണിയറക്കാർ പുറത്തുവിട്ടു. ഫെബ്രുവരി രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് ഒരുക്കുന്ന ജോജു ജോർജിന്റെ ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു.

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത രോഹിത് എം ജി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. മാർട്ടിൻ പ്രക്കാട്ട്-ജോജു ജോർജ് ഒരുമിച്ച നായാട്ടിന് ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് മാർട്ടിൻ പ്രക്കാട്ടിനായിരുന്നു.

Also Read: അഭിനേതാക്കളെ മാത്രമല്ല സാങ്കേതിക വിദഗ്ധരെയും വേണം; 'മനോഹരനും ജാനകിയും' സിനിമയ്ക്ക് നവാഗതരെ തേടി ജനതാ മോഷൻ പിക്ചേഴ്സ്

 

ഇരട്ടയിൽ ജോജുവിനൊടൊപ്പം അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് ഇരട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. മീഡിയ പ്ലാൻ ഒബ്സ്ക്യൂറ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News