ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''. ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. കുത്തിതിരുകി എന്ന ഗാനമാണ് പുറത്തിറക്കിയിട്ടുള്ളത്. കോവിഡും മാസ്കുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വരികളാണ് ഗാനത്തിന്റേത്. ഗോവിന്ദ് വസന്തയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷർഫുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത തന്നെയാണ്. ആവണി മൽഹാർ, ദിവ്യ മേനോൻ, ശ്രീനന്ദ, ഭദ്ര രജിൻ എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്.
നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിക്കുന്നത്. 2023 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
Also Read: MM Keeravani: മലയാളിയും നെഞ്ചോട് ചേർത്തു കീരവാണിയുടെ ഈണങ്ങൾ; കീരവാണി സംഗീതം നൽകിയ മലയാള ചിത്രങ്ങൾ
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...