Iffk 2023: മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം, 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം

മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ  പ്രദർശിപ്പിക്കും

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 12:46 PM IST
  • 11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ
  • ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്
  • ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോൺട്രാക്റ്റും
Iffk 2023: മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം,  11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച  കൊടിയിറക്കം .172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും.11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് അവസാന പ്രദർശനത്തിന് എത്തുന്നത്.

മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ  പ്രദർശിപ്പിക്കും. ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്.

ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാഅല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദർശിപ്പിക്കും.

ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ ചിത്രങ്ങൾ  കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോൺട്രാക്റ്റും ഏഴാം ദിവസമായ ഇന്ന്  പ്രേക്ഷകർക്കു മുന്നിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News