Alopecia Areata: ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡില്‍ വിജയികളെക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ കരണത്തടിച്ചതായിരുന്നു. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊട്ടിഘോഷിച്ചപ്പോള്‍ അടിയുടെ കാരണം അറിഞ്ഞവര്‍ ഞെട്ടുകയും ചെയ്തു....!!
തന്റെ ഭാര്യയെകുറിച്ച് അവതാരകന് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. അലോപേഷ്യ രോഗിയായ ഭാര്യക്കെതിരെ അവതാരകൻ നടത്തിയ മോശമായ പരാമർശം ഒടുവില്‍ അടിയില്‍ കലാശിക്കുകയായിരുന്നു....!!
അതേസമയം, ഓസ്കാര്‍ അവാര്‍ഡില്‍ നടന്ന അടി മറ്റൊരു ഗുരുതര വിഷയത്തിലേയ്ക്കാണ് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടത്. അലോപേഷ്യ എന്ന രോഗമാണ് അത്. രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ബാധിക്കുകയും അത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപേഷ്യ അരിയറ്റ Alopecia Areata).
പതിവിൽ കവിഞ്ഞതോതില്‍ മുടി കൊഴിയുക, തലയോട്ടി പുറത്ത് കാണുക, വട്ടത്തില്‍ മുടി കൊഴിഞ്ഞു പോകുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
Also Read: വിൽ സ്മിത്തിന്റെ ഭാര്യ നേരിടുന്ന പ്രശ്നം എന്ത് ? എന്താണ് അലോപേഷ്യ?
എന്നാല്‍, വിൽ സ്മിത്തിന്റെ അടിയും നടി സമീറ റെഡ്ഡിയും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ? ഓസ്കാർ വിവാദത്തിന് പിന്നാലെ നടി സമീറ റെഡ്ഡി ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്. താനും അലോപേഷ്യ എന്ന രോഗത്തിന് ഇരയായിരുന്നതായി സമീറ റെഡ്ഡി പറഞ്ഞു.
2016 ൽ തന്റെ തലയുടെ പിൻഭാഗത്ത് 2 ഇഞ്ച് കഷണ്ടി ഉള്ളതായി അക്ഷയ് കണ്ടെത്തിയതായി സമീറാ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ തലയില്‍ രണ്ടിടത്തുകൂടി ഇത്തരത്തില്‍ മുടി നഷപ്പെട്ടതായി കണ്ടെത്തി. ഈ അവസ്ഥ ആളുകളെ രോഗികളാക്കുന്നില്ല ഇത് ഒരു പകര്‍ച്ചവ്യാധിയുമല്ല, എന്നാല്‍, ഈ സാഹചര്യം തരണം ചെയ്യാന്‍, ഇതുമായി വൈകാരികമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു എന്നും താരം വെളിപ്പെടുത്തി.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും, ആളുകളെ ആദ്യം സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും പേരുകേട്ട സമീറ റെഡ്ഡി തന്റെ ഈ അവസ്ഥയിലൂടെയുള്ള യാത്രയെകുറിച്ചും അതിനെ എങ്ങിനെ തരണം ചെയ്തു എന്നും ആരാധകരുമായി പങ്കുവച്ചു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം അലോപേഷ്യ അരിയറ്റയിലൂടെയുള്ള തന്റെ യാത്രയെക്കുറിച്ചും അതിനെ തരണം ചെയ്തതും ഈ ദിവസങ്ങളിൽ താൻ എങ്ങനെ മുൻകരുതൽ എടുക്കുന്നുവെന്നതിനെക്കുറിച്ചും ആരാധകരുമായി പങ്കുവച്ചത്..
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.