Guntur Kaaram OTT : മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Guntur Kaaram OTT Release Date : നെറ്റ്ഫ്ലിക്സിനാണ് ഗുണ്ടൂർ കാരം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 02:12 PM IST
  • നെറ്റ്ഫ്ലിക്സാണ് മഹേഷ് ബാബു ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
  • ചിത്രം ഫെബ്രുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും
Guntur Kaaram OTT : മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Guntur Kaaram OTT Platform : മഹേഷ് ബാബു നായകനായി എത്തി സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ഗുണ്ടൂർ കാരം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 12 സംക്രാന്തി റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 200 കോടിയിൽ അധികം കളക്ഷൻ നേടിയിരുന്നു. 200 കോടിയിൽ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ഗുണ്ടൂർ കാരം. റിലീസായി ഒരു മാസം പിന്നിടുന്ന ചിത്രം ഇതാ ഡിജിറ്റൽ സംപ്രേഷണത്തിന് ഒരുങ്ങുകയാണ്.
 
നെറ്റ്ഫ്ലിക്സാണ് മഹേഷ് ബാബു ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ആസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മഹേഷ് ബാബു ഒരു ലോക്കൽ സ്റ്റാറായി എത്തുന്ന ചിത്രമാണ് ഗുണ്ടൂർ കാരം. ചിത്രത്തിൽ മലയാളി താരം ജയറാം ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

അല്ലു അർജുൻ ചിത്രം അല്ല വൈകുണ്ഡപുരമുളു ഒരുക്കിയ ത്രിവിക്രം ശ്രീനിവാസ് ആണ് ഗുണ്ടൂർ കാരത്തിന്റെ സംവിധായകൻ. ഹാരിക ആൻഡി ഹാസ്നി ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികമാരായി എത്തിയിരിക്കുന്നത്. കൂടാതെ രമ്യ കൃഷ്ണൻ, പ്രകാശ് രാജ്, ജഗപതി ബാബു, രമേഷ് റാവു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
 
തമനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിട്ടുള്ളത്. മനോജ് പരമഹംസയും പി എസ് വിനോദും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നവീൻ നൂളിയാണ് എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News